വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ നിക്ഷേപ താത്പര്യവുമായി സൗദി അറേബ്യാ

വാട്ടര്‍ഫോര്‍ഡ്: സൗദി അറേബിയയിലെ ഫവാസ് അല്‍ ഹൊകെയര്‍ ഗ്രൂപ്പും വാട്ടര്‍ഫോര്‍ഡ് സിറ്റി കൗണ്‍സിലും തമ്മില്‍ 300 മില്യണ്‍ യൂറോയുടെ കരാറില്‍ ഒപ്പുവെച്ചു.വാട്ടര്‍ഫോര്‍ഡില്‍ റിയല്‍ എസ്റ്റേറ്റ്, റീട്ടെയില്‍ രംഗത്ത് ബിസിനസ്സ് താല്പര്യങ്ങള്‍ ഉള്ള അല്‍ ഹോ കെയറിനു നോര്‍ത്ത് ക്വയ്സിലുള്ള മൈക്കല്‍ സ്ട്രീറ്റ് റീട്ടെയില്‍ ഡവലപ്പേഴ്സ് ആണ് അയര്‍ലണ്ടില്‍ നിക്ഷേപ താല്പര്യമുള്ളത് 10 ,000 മീറ്ററിലുള്ള മൈക്കല്‍ സ്ട്രീറ്റ് റീട്ടെയില്‍ ഡവലപ്‌മെന്റില്‍ വടക്കന്‍ ക്വയ്സിനോട് ചേര്‍ന്ന് 30 ,000 ചതുരശ്ര മീറ്റര്‍ കൂടി വീണ്ടെടുത്ത് നിര്‍മ്മാണം ആരംഭിക്കും.

ഹോട്ടലും, കോണ്‍ഫറന്‍സ് റൂം സൗകര്യങ്ങളും ഒരുക്കുന്നതോടെ അയര്‍ലണ്ടിലെ മികച്ച സിറ്റികളില്‍ ഒന്നായി മാറും വാട്ടര്‍ഫോര്‍ഡ്. ഇത് കൂടാതെ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന അടിസ്ഥാന വികസന സൗകര്യങ്ങളിലും സൗദി കമ്പനി സിറ്റി കൗണ്‍സിലിനൊപ്പം പങ്കാളിത്തം വഹിക്കും. ഡബ്ലിന്‍ പോലെ ആഗോള കമ്പനികള്‍ എല്ലാം വാട്ടര്‍ഫോര്‍ഡിലേക്ക് ആകര്‍ഷിക്കപ്പെടാനും പുതിയ പ്രോജക്ടിലൂടെ സാധിക്കും. നഗരത്തിലെ തൊഴില്‍ മേഖലക്കും ഊര്‍ജ്ജം പകരാന്‍ ഈ പദ്ധതി സഹായകമാകുമെന്ന് സിറ്റി കൗണ്‍സില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: