ലോകത്തിലെ സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് 15-ാം സ്ഥാനത്ത്; ഇന്ത്യയുടെ സ്ഥാനം 122

ഡബ്ലിന്‍: ലോക രാജ്യങ്ങളില്‍ സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിക്കുന്നവരില്‍ പതിനഞ്ചാം സ്ഥാനം അയര്‍ലന്‍ഡിന്. 2017 -ലെ വേള്‍ഡ് ഹാപ്പിയസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടിയത് നോര്‍വേയാണ്. റാങ്കില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഭൂരിഭാഗവും യൂറോപ്യന്‍ വന്‍കരയില്‍ നിന്നാണ്.

വരുമാനമുണ്ടാക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് യു.എസ് ആണെങ്കിലും ജീവിത നിലവാര സൂചികയില്‍ അത്ര സന്തോഷകരമല്ല ഈ ലോക സാമ്പത്തിക ശക്തിയുടെ നിലവാരം. ഇതില്‍ യു.എസ് പതിനാലാം സ്ഥാനത്താണ്, യു.കെ പത്തൊന്‍പതാം സ്ഥാനം, സെന്‍ട്രല്‍ ആഫ്രിക്ക 155 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ സ്ഥാനം.

155 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 122ാം സ്ഥാനത്താണ്. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള സസ്റ്റൈനബിള്‍ ഡവലപ്മെന്റ് സൊല്യൂഷന്‍സ് നെറ്റ്വര്‍ക്ക് (എസ്ഡിഎസ്എന്‍) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

വരുമാനം, ജീവിത നിലവാരം, വ്യക്തി സ്വാതന്ത്ര്യം, അഴിമതി. ഉദാരത, സാമൂഹിക സ്ഥിരത തുടങ്ങിയ സൂചികകള്‍ അടിസ്ഥാനപ്പെടുത്തി യു.എസ്സിലെ സാമ്പത്തിക വിദഗ്ദ്ധര്‍ തയ്യാറാക്കുന്ന പട്ടികയാണിത്. വരുമാനത്തിലായാലും, ജീവിത നിലവാരത്തിലായാലും ലോകത്തെ എല്ലാ റാങ്കിലും നോര്‍വേ ഒന്നാം സ്ഥാനം നിലനിര്‍ത്തിവരുന്നത് യൂറോപ്പിന്റെ അഭിമാനം വാനോളമുയര്‍ത്തി.
എ എം

Share this news

Leave a Reply

%d bloggers like this: