ഉപഭോക്താവിന് ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ച് അയര്‍ലണ്ടുകാര്‍ ബോധവാന്മാരല്ലെന്ന്

ഡബ്ലിന്‍: മാര്‍ക്കറ്റിന്റെ നേടുംതൂണായ ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ച് വേണ്ടവിധം അറിയാതെ പോകരുത്. അയര്‍ലണ്ടില്‍ നാല് പേരില്‍ ഒരാള്‍ മാത്രമാണ് വാങ്ങിക്കുന്ന സാധനങ്ങളുടെ മൂല്യത്തെക്കുറിച്ച് ചിന്തിക്കുന്നത്. സേവനങ്ങള്‍ മോശമാകുന്നതിനനുസരിച്ച് സേവനദാതാക്കളെ മാറ്റാനും ഭൂരിഭാഗവും ശ്രദ്ധ ചെലുത്താറില്ല.

അത്യാവശ്യ സേവനങ്ങളായ ഗ്യാസ്, വൈദ്യുതി, മൊബൈല്‍ ഫോണ്‍ എന്നിവയെക്കുറിച്ച് മാത്രമാണ് ഇവര്‍ തകരാറിലാകുമ്പോള്‍ മറ്റു കമ്പനികളുടെ സേവനം ഉപയോഗിക്കുന്നത്. സാധനങ്ങളുടെ മൂല്യമനുസരിച്ച് പര്‍ച്ചേഴ്സ് നടത്തിയാല്‍ ഓരോ വര്‍ഷവും ഉപഭോക്താവിന് നല്ലൊരു തുക ലാഭിക്കാന്‍ കഴിയും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഉണ്ടായ ഈ മാറ്റത്തെക്കുറിച്ച് സൂചിപ്പിക്കുന്നത് കോമ്പറ്റിഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ ആണ്.

സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ ഗുണമേന്മയുള്ളവ തിരഞ്ഞെടുക്കുന്ന പ്രവണത ഉണ്ടാക്കിയെടുത്താല്‍ സേവനദാതാക്കള്‍ കൂടുതല്‍ സൂക്ഷ്മത ഉള്ളവരായി മാറും. ഇത് മാര്‍ക്കറ്റില്‍ നല്ല സാധങ്ങളും സേവനങ്ങളും കുറഞ്ഞവിലയില്‍ ലഭിക്കാനും ഇടയാകും. വാങ്ങിച്ച സാധങ്ങള്‍ക്ക് അപാകത ഉണ്ടെങ്കില്‍ ഉടന്‍ അത് റിപ്പോര്‍ട്ട് ചെയ്യാനും ഉപഭോക്താക്കള്‍ തയ്യാറാകണം. വെള്ളം, വൈദ്യുതി, ഗ്യാസ് എന്നിവ മാത്രമല്ല വിലകൊടുത്തു വാങ്ങുന്ന സാധനങ്ങള്‍ ഗുണമേന്മയോടെ ലഭിക്കാന്‍ വാങ്ങിക്കുന്നവര്‍ക്ക് അവകാശമുണ്ട്.

 

എ എം

Share this news

Leave a Reply

%d bloggers like this: