ബസ് ഏറാന്‍ സമരം നാലാം ദിവസത്തിലേക്ക്: റയില്‍ ഗതാഗതം സാധാരണ നിലയില്‍

ഡബ്ലിന്‍: നാലാം ദിവസവും തുടരുന്ന ബസ് ഏറാന്‍ സമരത്തെത്തുടര്‍ന്ന് താറുമാറായ പൊതു ഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ നിര്‍ത്തിവെച്ച റയില്‍വേ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ ട്രാന്‍സ്പോര്‍ട് ബസുകളുടെയും ട്രെയിനുകളുടെയും എണ്ണം കൂടാനും തീരുമാനിച്ചു. ഒരാഴ്ചത്തെ സമരത്തിന് 3.5 മില്യണ്‍ യൂറോ ചെലവാകുമ്പോള്‍ അടുത്ത ഒരാഴ്ച കൂടി സമരം നീട്ടേണ്ടി വന്നാല്‍ 7 മില്യണ്‍ യൂറോ ആയിരിക്കും നഷ്ടമാകുന്നത്.

സമരത്തെ തുടര്‍ന്നുള്ള പിക്കറ്റിങ് മൂലം രണ്ടു ദിവസം റയില്‍ ഗതാഗതം കാര്യക്ഷമമായിരുന്നില്ല. എന്നാല്‍ എല്ലാ റൂട്ടിലും ട്രെയിന്‍ ഓടിത്തുടങ്ങിയതായി റയില്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡബ്ലിന്‍ ബസ്സുകളും ഓടുന്നുണ്ട്. നഗരത്തെക്കാള്‍ ഗ്രാമീണ മേഖലയെയാണ് സമരം സാരമായി ബാധിക്കുന്നത്. ബസ് ഏറാനെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളിലാണ് ഇപ്പോള്‍ ഗുരുതരമായ ഗതാഗത പ്രതിസന്ധി തുടരുന്നത്. എങ്ങിനെയും സമരം അവസാനിപ്പിക്കാനുള്ള ഒരു ശ്രമവും ഇതുവരെ അണിയറയില്‍ നടന്നിട്ടുമില്ല.

 
എ എം

Share this news

Leave a Reply

%d bloggers like this: