70 വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ദമ്പതികള്‍ മരണപ്പെട്ടത് നാല് മിനുട്ട് വ്യത്യാസത്തില്‍

70 വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ദമ്പതികള്‍ നാല് മിനുട്ട് വ്യത്യാസത്തില്‍ മരണപ്പെട്ടു. എന്നാല്‍ ഇരുവരും മരിച്ചത് ഇണയുടെ മരണ വിവരമറിയാതേയുമാണ്. വില്‍ഫ് റസ്സല്‍ (93), ഭാര്യ വേര (91)എന്നിവരാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണത്തിന്റെ ലോകത്തേക്ക് യാത്രയായത്. മാഗ്‌ന കെയര്‍ ഹോമില്‍ ബുധനാഴ്ച രാവിലെ 6:50 നാണ് റസ്സല്‍ മരണപ്പെട്ടത്. 6:54 ന് ലീസസ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ വേരയും മരണത്തിന് കീഴടങ്ങി.

റസ്സല്‍ കുറച്ച് മാസങ്ങളായി മറവി രോഗത്തെ തുടര്‍ന്ന് മാഗ്ന കെയര്‍ ഹോമില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മറവി രോഗം വേരയെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. ഭാര്യയെ പോലും തിരിച്ചറിയാന്‍ കഴിയാതെ റസ്സല്‍ ആശുപത്രിയില്‍ കിടക്കുന്നത് വേരയെ മാനസികമായി തളര്‍ത്തി. പിന്നീട് വേരക്ക് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ ബാധിക്കാന്‍ തുടങ്ങി. ഇതോടെയാണ് വേരയും ആശുപത്രിയിലായാതെന്ന് കൊച്ചുമകള്‍ സ്റ്റെഫനി വെല്‍ച് പറഞ്ഞു. അവസാനാമായി മുത്തശ്ശിയെ കാണാന്‍ പോയപ്പോള്‍ റസ്സലിനെ അന്വേഷിച്ചിരുന്നതായും ഞങ്ങള്‍ നല്ല ജോഡികളാണെന്നും അങ്ങനെ തന്നെയല്ലേ എന്ന് ചോദിച്ചതായും സ്റ്റെഫനി പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധ കലാത്താണ് ഇരുവരും കണ്ട് മുട്ടുന്നത്. അന്ന് റസ്സലിന് വയസ്സ് 18 ഉം വേരക്ക് 16 ഉം. റോയല്‍ എയര്‍ ഫോഴ്സിന്റെ കൂടെ ആഫ്രിക്കയിലേക്കും ഇറ്റലിയിലേക്കും പോകുന്നതിന് മുമ്പ് ഇരുവരും മോതിരം കൈമാറി. പിന്നീട് തിരിച്ച് വന്ന റസ്സല്‍ മിഡ്ലാന്‍ഡില്‍ എഞ്ചിനീയറായി ജോലി ചെയ്തു.

റസ്സല്‍ കെയര്‍ ഹോമിലേക്ക് പോകുന്നതിന് മുമ്പ് വരെ അപൂര്‍വമായി മാത്രമേ ഇരുവരും പിരിഞ്ഞ് നിന്നിട്ടുളൂ. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. അവര്‍ക്ക് രണ്ട് പേര്‍ക്കുമായി അഞ്ച് കുട്ടികളുണ്ട്, ആ അഞ്ച് കുട്ടികള്‍ക്കുമായി ഏഴ് കുട്ടികളുണ്ട്, ആ ഏഴു കുട്ടികളില്‍ രണ്ട് മക്കള്‍ വേറെയുമുണ്ട്. അങ്ങനെ വലിയൊരു കുടുംബം തന്നെ ഇരുവരും പടുത്തുയര്‍ത്തിയിട്ടുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: