ഭര്‍ത്താവിന്റെ മരണവാര്‍ത്ത ചാനലില്‍ വായിച്ച് ഭാര്യ

സ്വന്തം ഭര്‍ത്താവ് റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വായിക്കുന്ന ഭാര്യയുടെ വീഡിയോ വൈറലായിരിക്കുകയാണ്. ഛത്തീസ്ഗഡില്‍ നിന്നുള്ള സ്വകാര്യ വാര്‍ത്താചാനല്‍ ഐബിസി 24ന്റെ അവതാരക സുപ്രീത് കൗറാണ് (28) ഭര്‍ത്താവിന്റെ മരണവാര്‍ത്ത ശനിയാഴ്ച രാവിലെ ബ്രേക്കിംഗ് ന്യൂസായി അവതരിപ്പിച്ചത്. മഹാസമുന്ദ് ജില്ലയിലെ പിതാരയിലാണ് അപകടമുണ്ടായത്. അഞ്ച്് യാത്രക്കാരില്‍ മൂന്ന് പേരാണ് മരണപ്പെട്ടത്.

ഒരു റിനോ ഡിസ്റ്ററാണ് അപകടത്തില്‍ പെട്ടത്. റിപ്പോര്‍ട്ടറെ ടെലിഫോണില്‍ ബന്ധപ്പെടുകയായിരുന്നു. മരിച്ചവരുടെ വിശദവിവരങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ തന്റെ ഭര്‍ത്താവും ആ സമയത്ത് നാല് സുഹൃത്തുക്കളോടൊപ്പം ആ പ്രദേശത്ത് കൂടി ഒരു റിനോ ഡസ്റ്ററില്‍ പോകുന്നുണ്ടായിരുന്നു എന്ന് സുപ്രീതിനറിയാം.

സുപ്രീത് കരഞ്ഞു, പക്ഷെ വാര്‍ത്ത വായിച്ച് തീര്‍ത്ത് ഫ്ളോറിന് പുറത്തെത്തിയ ശേഷം മാത്രം. വാര്‍ത്ത വായിച്ചു കൊണ്ടിരിക്കെ തന്നെ ഇക്കാര്യം അറിഞ്ഞിരുന്നുവെന്നും എന്നാല്‍ സുപ്രിയയോട് പറയാന്‍ ധൈര്യമുണ്ടായില്ലെന്നും എഡിറ്റര്‍ പറയുന്നു. ഒമ്പത് വര്‍ഷമായി ത്തീസ്ഗഡിലെ അറിയപ്പെടുന്ന വാര്‍ത്താചാനലായ ഐബിസി 24ല്‍ പ്രവര്‍ത്തിക്കുകയാണ് സുപ്രീത് കൗര്‍. ഭിലായ് സ്വദേശിയായ സുപ്രീത് കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയായത്. ഭര്‍ത്താവ് ഹര്‍സദ് കവാഡെയ്ക്കൊപ്പം റായ്പൂരില്‍ താമസിച്ച് വരുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: