കുടല്‍ അര്‍ബുദ ബാധ ഏറ്റവും കൂടുതല്‍ ഗാല്‍വേയില്‍: ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റി

ഗാല്‍വേ: ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിയുടെ കണക്ക് അനുസരിച്ച് കുടല്‍ ക്യാന്‍സര്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഗാല്‍വേയില്‍. ഓരോ വര്‍ഷവും 140 കുടല്‍ ക്യാന്‍സര്‍ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ അര്‍ബുദ ബാധയെ സംബന്ധിച്ചുള്ള രോഗ ലക്ഷണങ്ങള്‍, രോഗ നിയന്ത്രണങ്ങള്‍, ലഭ്യമായ മരുന്നുകള്‍ എന്നിവയെക്കുറിച്ച് വിശദമായ സെമിനാറുകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ക്യാന്‍സര്‍ സൊസൈറ്റി.

തുടക്കത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത ഈ അര്‍ബുദം തിരിച്ചറിയാന്‍ വൈകിയാല്‍ ചികിത്സകള്‍ ഫലപ്രദമല്ല. ദഹന വ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം രോഗികളില്‍ നരക യാതന തന്നെയാണ് ഉണ്ടാക്കുന്നത്. പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന കുടല്‍ അര്‍ബുദം പിടിക്കപെട്ടവരായി വര്‍ഷാ വര്‍ഷം 2500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

എ എം

Share this news

Leave a Reply

%d bloggers like this: