ബസ് ഏറാന്‍-യൂണിയന്‍ ചര്‍ച്ചകള്‍ തുടരുന്നു

ബസ് ഐറാനും യൂണിയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള കഠിന ശ്രമങ്ങള്‍ നടന്നു വരുന്നു. വര്‍ക്‌പ്ലെയ്‌സ് കമ്മീഷന്റെ മധ്യസ്ഥതയിലുള്ള സമരത്തില്‍ നേരിയ പുരോഗതി കൈവന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചര്‍ച്ചയില്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട കണ്‍സോളിഡേറ്റഡ് പേയ്മെന്റ് സംവിധാനവും, പ്രീമിയം തുകയും സംബന്ധിച്ച തീരുമാനത്തില്‍ ആണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

സമരം ആരംഭിച്ചതിനു ശേഷം രണ്ടുതവണ നടന്ന ചര്‍ച്ചകളും പൂര്‍ണ പരാജയമായിരുന്നു. സ്‌കൂള്‍ ബസുകള്‍ മാത്രമാണ് ഇപ്പോള്‍ മുടക്കമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത്. 17 ദിവസം പിന്നിട്ട സമരം അവസാനിപ്പിക്കാന്‍ ഇനിയും കഴിഞ്ഞില്ലെങ്കില്‍ മറ്റു സര്‍വീസുകളും ബസ് ഏറാനൊപ്പം ചേര്‍ന്നേക്കും. യുണിയനെയും മാനേജ്മെന്റിനെയും ഒന്നിപ്പിച്ച് ചര്‍ച്ചക്ക് ഇരുത്തുന്നത് വലിയൊരു വെല്ലുവിളി തന്നെയാണെന്ന് വര്‍ക്‌പ്ലെയ്‌സ് കമ്മീഷന്‍ അറിയിച്ചു.

ഡി കെ

Share this news

Leave a Reply

%d bloggers like this: