ചെന്നൈയില്‍ റോഡ് ഇടിഞ്ഞുതാണു; ഓടിക്കൊണ്ടിരുന്ന ബസും കാറും കുഴിയിലായി

ചെന്നൈയിലെ അണ്ണാശാലയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ബസും കാറും കുടുങ്ങി. വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ റോഡ് ഇടിഞ്ഞ്താണ് ഗര്‍ത്തമായി. ചര്‍ച്ച് പാര്‍ക്ക് സ്ട്രീറ്റിന് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ബസില്‍ 35 യാത്രക്കാരുണ്ടായിരുന്നു. നിരവധി യാത്രക്കാര്‍ക്ക് നിസാര പരുക്കേറ്റു.

ആദ്യം തമിഴ്‌നാട് സര്‍ക്കാര്‍ ബസാണ് ഗര്‍ത്തത്തില്‍ പതിച്ചത് പിന്നാലെ വന്ന കാറും ഗര്‍ത്തത്തില്‍ പതിക്കുകയായിരുന്നു. അപകട്ടില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞതിനു പിന്നാലെ ആംബുലന്‍സ് അടക്കമുള്ള അടിയന്തര സേവനങ്ങള്‍ ഇവിടേക്ക് എത്തിയിരുന്നു.

പ്രദേശത്ത് പോലീസ് സന്നാഹം എത്തിയിട്ടുണ്ട്. ഇതുവഴിയുള്ള വാഹന ഗതാഗതവും വഴിതിരിച്ചു വിട്ടിരുക്കുകയാണ്.അപകടത്തില്‍പ്പെട്ട വാഹനങ്ങളെ ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്.  മെട്രോ റെയില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി തുരങ്ക നിര്‍മ്മാണം നടക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് റോഡിലെ മണ്ണ് അയഞ്ഞാണ് ഗര്‍ത്തം രൂപപ്പെട്ടതെന്നാണ് വിലയിരുത്തുന്നത്. ഇതാദ്യമായിട്ടല്ല ഇത്തരമൊരു സംഭവം ഇവിടെ ഉണ്ടാകുന്നത്. മാര്‍ച്ച് 30നും സമാനമായ സംഭവം ഉണ്ടായിരുന്നു.

ഇതേ ഏരിയയില്‍ തന്നെ റോഡ് ഇടിഞ്ഞ്താണ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഭൂഗര്‍ഭ മെട്രോ റെയിലിന്റെ നിര്‍മ്മാണം സമീപ പ്രദേശങ്ങളില്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നടക്കുന്ന തുരങ്ക നിര്‍മ്മാണത്തെ തുടര്‍ന്നാണ് റോഡ് ഇടിഞ്ഞ് താഴുന്നതെന്നാണ് പോലീസ് പറയുന്നത്.

 
ഡികെ

Share this news

Leave a Reply

%d bloggers like this: