അലബാമ റോട്ട് കണ്ടെത്തി: നിങ്ങളുടെ വളര്‍ത്തു നായ്ക്കളെ സൂക്ഷിക്കുക

ഡബ്ലിന്‍: നായ്ക്കളെ ബാധിക്കുന്ന അലബാമ രോഗം ഡബ്ലിനില്‍ കണ്ടെത്തി. ചികിത്സിച്ചാല്‍ മാറാത്ത ഈ രോഗം എല്ലാ വര്‍ഗത്തിലുള്ള പട്ടികളെയും ബാധിക്കുന്ന വൈറസ് ബാധയാണ്. ചര്‍മ്മത്തെ ബാധിക്കുന്ന ഈ രോഗം സാവധാനം വൃക്കകളെ ബാധിക്കുകയും തുടര്‍ന്ന് ഇവ മരണപ്പെടുകയും ചെയ്യുന്നു.

നായ്ക്കളില്‍ ക്ഷീണം, ഛര്‍ദ്ദി, വിശപ്പ് ഇല്ലായ്മ എന്നിവയാണ് രോഗലക്ഷണങ്ങള്‍. പുറത്ത് നടക്കാന്‍ ഇറങ്ങുന്ന പട്ടികളുടെ കൈ കാലുകളില്‍ ചെളി പുരണ്ടാല്‍ ഉടന്‍ തന്നെ അത് കഴുകി കളയുകയും വേണം. 1980-കളില്‍ പ്രത്യക്ഷപ്പെട്ട ഈ രോഗബാധ യു.എ യിലെ ഗ്രേ ഹോണ്ടുകളെയാണ് ആദ്യമായി ബാധിച്ചിരുന്നത്.

ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ വെറ്റിനറി ആശുപത്രിയില്‍ 2017-ല്‍ ഈ രോഗം ബാധിച്ച് മരിച്ച പട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിസള്‍ട്ട് ഇതുവരെ തയ്യാറാക്കിയിട്ടില്ല. വൈറസിനെ വ്യക്തമായി മനസിലാക്കാനും, ഇതിനെതിരെ പ്രതിരോധം സൃഷ്ടിക്കാനും ഇതുവരെ ജന്തു ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നും ആക്ഷേപമുണ്ട്.
എ എം

Share this news

Leave a Reply

%d bloggers like this: