ചരിത്രം തിരുത്തി ഇന്ത്യന്‍ ജുഡീഷ്യറി; പ്രധാനപ്പെട്ട നാല് ഹൈക്കോടതികളില്‍ വനിതാ ചീഫ് ജസ്റ്റിസുമാര്‍

ഇന്ത്യയുടെ ചരിത്രത്തില്‍ അദ്യമായി രാജ്യത്തെ പ്രധാനപ്പെട്ട നാല് ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസ് പദവിയില്‍ വനിതകള്‍. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇന്ദിര ബാനര്‍ജി നിയമിതയായതോടെയാണ് രാജ്യത്തെ പ്രധാന ഹൈക്കൊടതികളില്‍ സ്ത്രീ ആധിപത്യം പൂര്‍ണ്ണമായത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ ഹൈക്കോടതികളിലും വനിതകളാണ് ചീഫ് ജസ്റ്റിസുമാര്‍.

മാര്‍ച്ച് 31നാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇന്ദിര ബാനര്‍ജി ചുമതലയേറ്റത്. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി ഹൈക്കോടതികളിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ യഥാക്രമം മഞ്ജുള ചെല്ലുരും, ജി രോഹിനിയും, നിഷിത മഹേത്രയുമാണ്.

നിലവില്‍ ബോംബെ ഹൈക്കോടതിയിലാണ് ഏറ്റവുമധികം വനിതാ ജഡ്ജിമാരുള്ളത്. 11 വനിതാ ജഡ്ജിമാരാണുള്ള ഇവിടെ 61 പുരുഷ ജഡ്ജിമാരുമുണ്ട്. ഒമ്പത് വനിതാ ജഡ്ജിമാരും 35 പുരുഷ ജഡ്ജിമാരുമാണ് ഡല്‍ഹി ഹൈക്കോടതിയിലുള്ളത്. കല്‍ക്കട്ട ഹൈക്കോടതിയില്‍ വെറും നാല് വനിതാ ജഡ്ജിമാര്‍ മാത്രമേയുള്ളൂ. രാജ്യത്തെ 24 ഹൈക്കോടതികളിലായി 632 ജഡ്ജിമാരാണുള്ളത്. ഇതില്‍ 68 വനിതാ ജഡ്ജിമാരാണുള്ളത്.

 
എ എം

Share this news

Leave a Reply

%d bloggers like this: