ഷുഗര്‍ ടാക്‌സ് വരുന്നു: പ്രമുഖ ശീതള പാനീയ കമ്പനികള്‍ പഞ്ചസാരയുടെ അളവ് കുറക്കുന്നു

ഡബ്ലിന്‍: ഷുഗര്‍ ടാക്‌സ് ഒഴിവാക്കാന്‍ പ്രമുഖ ശീതള പാനീയ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളില്‍ നിന്നും പഞ്ചസാരയുടെ അളവ് കുറച്ചുകൊണ്ടുവരാന്‍ നടപടികളെടുക്കുന്നു. പാനീയങ്ങളില്‍ ഉപയോഗിക്കുന്ന പഞ്ചസാര ഐറിഷുകാരെ പ്രമേഹ രോഗികള്‍ ആക്കി മാറ്റുകയും, പൊണ്ണത്തടി ഉള്ളവരാക്കുകയും ചെയ്യുന്നുവെന്ന സര്‍വേ ഫലം പുറത്തു വന്നിരുന്നു. ഇതൊഴിവാക്കാനാണ് പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് നിശ്ചിത പരിധിയില്‍ കൂടിയാല്‍ നികുതി ഏര്‍പ്പെടുത്താന്‍ ഐറിഷ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.

യു.കെ-യിലും, മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഷുഗര്‍ ടാക്‌സ് നിര്‍ബന്ധമാക്കുന്നതിന്റെ ചുവടു പിടിച്ചാണ് അയര്‍ലണ്ടും ഇതിനൊരുങ്ങുന്നത്. മാര്‍ക്കറ്റിലെത്തുന്ന 60 ശതമാനം മധുര പാനീയങ്ങള്‍ക്ക് നികുതി ബാധകമാകും. 2018 ഏപ്രില്‍ മുതല്‍ ആയിരിക്കും ഈ നിയമം പ്രാബല്യത്തില്‍ വരുത്തുക.

എത്രത്തോളം നികുതിയാണ് ചുമത്തപ്പെടുക എന്ന് തീരുമാനിച്ചില്ലെങ്കിലും 330 മില്ലി ലിറ്റര്‍ കാനിന് 1 സെന്റര്‍ മുതല്‍ 20 സെന്റ് വരെ നികുതി ഏര്‍പ്പെടുത്തിയേക്കും. ഇതോടെ രാജ്യം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന പാനീയമായ Lucozade എനര്‍ജി 50 ശതമാനം വരെ ഗ്ലൂക്കോസ് കാര്‍ബോഹൈഡ്രേറ്റ് ഘടകങ്ങള്‍ തങ്ങളുടെ ഉത്പന്നത്തില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

2,25,840 ആളുകള്‍ അയര്‍ലണ്ടില്‍ പ്രമേഹ രോഗികളാണ് ഇവരില്‍ 80 ശതമാനം ഇന്‍സുലിന്‍ കുത്തിവെപ്പുകള്‍ എടുക്കുന്നവരുമാണ്. ഇന്‍സുലിന്റെ അളവ് കൂടിയാല്‍ പാര്‍ശ്വഫലമായി ഉണ്ടാവുന്ന ഹൈപ്പോ ഗ്ലൈക്കോമിയ എന്ന രോഗാവസ്ഥയും ഉണ്ടാകുന്നുണ്ട്. രക്തത്തിലെ പഞ്ചസാര 400 mm0l/L എന്ന നിലയിലേക്ക് താഴ്ന്ന രോഗാവസ്ഥയാണ് ഹൈപ്പോ ഗ്ലൈക്കോമിയ. രോഗം വരുന്നതിലും നല്ലത് അത് വരാതെ സൂക്ഷിക്കലാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: