സഹന സ്മരണയില്‍ ദുഃഖ വെള്ളിയും ഐശ്വര്യത്തിന്റെ സമ്പല്‍സമൃദ്ധിയുമായി വിഷുവും ഇത്തവണ ഒരുമിച്ച്

ഓര്‍മയുടെ ചില്ലുകളില്‍ സ്വര്‍ണ്ണവര്‍ണ്ണ ശോഭയോടെ വീണ്ടുമൊരു വിഷുക്കാലം കൂടി എത്തി. കാര്‍ഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും ഉത്സവമാണ് വിഷു. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശവുമായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു വിത്തു വിതച്ച പാടത്തെ വിളകൊയ്ത് കുത്തരികൊണ്ട് വിഷു സദ്യയൊരുക്കിയതും കോടിക്ക് കാത്തുനിന്നതും എല്ലാം ഇന്നലെകളെ നിറംപിടിപ്പിക്കുന്നു.മീനച്ചൂടില്‍ വരണ്ടുണങ്ങിയിരിക്കുന്ന ഭൂമിയില്‍ ആശ്വാസത്തിന്റെ കുളിരുമായി വേനല്‍ മഴയും കൂടി എത്തുന്നതോടെ കര്‍ഷകര്‍ വിളവിറക്കലിന് തയ്യാറെടുക്കുന്നു.

വിഷു ആഘോഷത്തിന് ആര്യദ്രാവിഡ കാലാവര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് ചരിത്രം പറയുന്നത്.ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ച ദിവസമെന്നും,ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമെന്നും വിഷുവിന്റെ ഐതീഹ്യം പറയുന്നുണ്ട്.

ഇന്ന് വിഷു എത്തുന്നതിന് മുന്നേ കണിക്കൊന്നകള്‍ പോലും കൊഴിഞ്ഞ് പോകുന്നു.കളയാന്‍ സമയം ആര്‍ക്കുമില്ല അതുകൊണ്ട് തന്നെ കണിക്കൊന്നകള്‍ ചരക്ക് വണ്ടികളില്‍ കയറി വരുന്നത് കാണാം.സദ്യകളും അതുപോലെ തന്നെ കൈനീട്ടം തരാന്‍ കാരണവര്‍മാരില്ലാത്തതും പുതിയ വിഷുക്കാലകാഴ്ചകളാണ് .കൊയ്ത്തുകള്‍ നടത്താന്‍ വയലുകളില്ല കോണ്‍ഗ്രീറ് തറയ്ക്ക് മുകളിലുയരുന്ന ബഹുനിലകെട്ടിടങ്ങളാണ് എല്ലാം.ആരവം മുഴക്കേണ്ടുന്ന ബാല്യവും കൗമാരവും ഓഫറുകള്‍ കാത്ത് ഷോറൂമിന്റെ മുന്നിലും ടെലിവിഷന്റെ മായിക ലോകത്തുമാണ്

മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നതിനോടൊപ്പം ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു.കുരിശിലേറിയ യേശുവിന്റെ ഓര്‍മകള്‍ പുതുക്കുന്ന വിവിധ ആചാരങ്ങള്‍ ഇന്ന് ലോകമെമ്പാടും ഉണ്ടാവും. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നു.

ക്രിസ്തു മത വിശ്വാസികള്‍ക്ക് 50 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന നോമ്പാചരണവും ദുഃഖവെള്ളിയും ശുദ്ധീകരണത്തിന്റെയും രൂപാന്തരത്തിന്റെയും കാലഘട്ടം കൂടിയാണ്. പീലാത്തോസ് രാജാവിന്റെ അരമനയില്‍ വച്ചുള്ള ക്രിസ്തുവിന്റെ വിചാരണ മുതല്‍ കുരിശില്‍ മരിച്ച യേശുവിനെ കല്ലറയില്‍ അടക്കം ചെയ്യുന്നത് വരെയുള്ള സംഭവങ്ങളിലൂടെയാണ് ദുഃഖവെള്ളിയുടെ പ്രത്യേക പ്രാര്‍ഥനകള്‍ കടന്നു പോകുന്നത്.

ലോക രക്ഷകനായി വന്ന ദൈവപുത്രന്റെ അനുഭവിക്കേണ്ടി വന്ന പീഡാനുഭവങ്ങളുടേയും ത്യാഗത്തിന്റെയും സ്മരണയായിട്ടാണ് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ദു:ഖവെള്ള ആചരിക്കുന്നത്. ക്രിസ്തുവിന്റെ പീഡാനുഭവത്തിലെ പതിനാല് സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിന്റെ വഴിയാണ് ദുഖവെള്ളിയിലെ പ്രധാന കര്‍മ്മം.

മതവിദ്വേഷങ്ങള്‍ നടമാടുന്ന ഈ കാലത്ത് ഒരു പക്ഷെ വിഷുവും ദുഃഖ വെള്ളിയും ഒരുമിച്ചെത്തിയത് കാലത്തിന്റെ സമ്മാനമാവാം. സോഷ്യല്‍ മീഡിയ ഈ ദിവസത്തെ രസകരമായ ട്രോളുകളിലൂടെ ഏറ്റെടുത്തു കഴിഞ്ഞു.

 

Share this news

Leave a Reply

%d bloggers like this: