ഡബ്ലിനില്‍ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ കെട്ടിടങ്ങള്‍ക്ക് ഉയരം കൂട്ടിയേക്കും

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ തലസ്ഥാന നഗരിയില്‍ മാത്രം ജനസംഖ്യ കൂടുന്നത് ഡബ്ലിന്‍ നഗരത്തെ ശ്വാസം മുട്ടിക്കുന്നു. ഇവിടെ ഉയര്‍ന്നു പൊങ്ങുന്ന കെട്ടിടങ്ങള്‍ തൊട്ടടുത്ത ടൗണുകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും പ്രശ്‌നങ്ങള്‍ തീരുന്ന മട്ടില്ല. ഭൂമി വിലയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്.

ഡബ്ലിനില്‍ വാടകക്ക് ആണെങ്കിലും, സ്വന്തമായി വീട് വാങ്ങാന്‍ ആണെങ്കിലും ഒരു വിഭാഗത്തിന് മാത്രം പ്രാപ്യമാകുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്. പ്ലാനിങ്ങ് അനുമതി ലഭിക്കാന്‍ വേണ്ടി നിരവധി അപേക്ഷകള്‍ കൗണ്‍സിലില്‍ വന്നെത്തുന്നുമുണ്ട്. അപ്പാര്‍ട്‌മെന്റുകള്‍ പണിയാന്‍ താത്പര്യപെടുന്നവര്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചാല്‍ കൂടുതല്‍ പേരെ താമസിപ്പിക്കാന്‍ കഴിയും എന്ന വാദമാണ് അടുത്തിടെയായി ഉയര്‍ന്നു വരുന്നത്.

നിലവില്‍ 24 മീറ്റര്‍ ആണ് കെട്ടിടങ്ങള്‍ക്ക് പരമാവധി ഉയരമായി ഡബ്ലിനില്‍ കെട്ടിപ്പൊക്കാന്‍ കഴിയുക. ഈ പരിധി ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ താത്കാലികമായി ഡബ്ലിന് ശ്വാസം മുട്ടലില്‍ നിന്നും രക്ഷ നേടാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടത് ധനമന്ത്രി മൈക്കല്‍ നൂനന്‍ ആണ്. ഭൂമിയുടെ അടിസ്ഥാന വില കുറയാനും ഇത് സഹായകമായേക്കും. കെട്ടിടങ്ങള്‍ ഉയരത്തില്‍ കെട്ടിപൊക്കുന്നതിന് ഭൂമിശാസ്ത്രപരമായ തടസങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറയുന്നു. ഡബ്ലിന്‍ ഭൂകമ്പ സാധ്യത മേഖലയില്‍ പെടാത്തതുകൊണ്ട് അതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: