അമേരിക്ക – ഉത്തര കൊറിയ യുദ്ധം തൊട്ടടുത്തെത്തിയെന്ന് ചൈനയുടെ മുന്നറിയിപ്പ്; ആശങ്ക പ്രകടിപ്പിച്ച് രാജ്യാന്തര സമൂഹം

ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള യുദ്ധം ഏത് നിമിഷവും തുടങ്ങിയേക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് അണപരീക്ഷണം നടത്താനുള്ള ഉത്തരകൊറിയയുടെ നീക്കം അമേരിക്കയെ പ്രകോപിപ്പിച്ചേക്കാമെന്നും ഇത് ഒരു യുദ്ധത്തിന് വഴിയൊരുക്കിയേക്കുമെന്നാണ് ചൈന ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം. അമേരിക്ക നല്‍കിയ മുന്നറിയിപ്പുകളെ അവഗണിച്ച് അണുപരീക്ഷണം നടത്താനുള്ള ഉത്തരകൊറിയയുടെ നീക്കം ഒരു യുദ്ധത്തിന് കാരണമായേക്കാമെന്നാണ് ചൈനയുടെ നിഗമനം. ആണവ പരിപാടികള്‍ നിര്‍ത്തിവക്കണമെന്ന് ചൈന ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു. സൈനിക നീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ഓര്‍മ്മിപ്പിച്ചു. അമേരിക്ക നല്‍കിയ മുന്നറിയിപ്പുകളെയും ഉപരോധങ്ങളെയും മറികടന്നാണ് ഉത്തരകൊറിയ അണുപരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. വീണ്ടും പ്രകോപനമുണ്ടാക്കിയാല്‍ മിണ്ടാതിരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ആറാമത്തെ ആണവ ബോംബ് പരീക്ഷണത്തിനോ മിസാല്‍ പരീക്ഷണത്തിനോ കൊറിയ ഇന്ന് തന്നെ തുനിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരത്തിലൊരു പ്രകോപനമുണ്ടായാല്‍ ഒരു യുദ്ധത്തിലേക്കാവും കാര്യങ്ങള്‍ നീങ്ങും ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം ഉണ്ടായാല്‍ ഒരു വിജയി അവശേഷിക്കാത്ത തരത്തിലുള്ള സര്‍വ്വനാശമാവും അന്തിമഫലമെന്നും ചൈന ലോകരാജ്യങ്ങളുമായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലേയും സൈനീക നീക്കം ആര്‍ക്കും ഗുണം ചെയ്യില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ്ങ് യി ചൂണ്ടിക്കാട്ടി.

വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പരസ്പരം പ്രകോപിക്കുന്നതില്‍നിന്നും ഭീഷണിമുഴക്കുന്നതില്‍ നിന്നും അമേരിക്കയും ഉത്തരകൊറിയയും വിട്ടുനില്‍ക്കണം. യുദ്ധത്തിലേക്ക് ഇരുപക്ഷവും നീങ്ങിയാല്‍ ചിന്തിക്കാനും തിരിച്ചുപിടിക്കാനും കഴിയാത്തതരത്തിലുമുള്ള നാശത്തിലാവും കലാശിക്കുകയെന്നും ചൈന മുന്നറിയിപ്പ് നല്‍കുന്നു. ഇരു രാജ്യങ്ങളും സൈനിക വിന്യാസം ശക്തിപ്പെടുത്തിക്കഴിഞ്ഞു. ചൈനയില്‍ നിന്നും കൊറിയയിലേക്കുള്ള വിമാന സര്‍വീസ് ഇന്ന് മുതല്‍ നിര്‍ത്തലാക്കിയേക്കും

ഉത്തരകൊറിയ ഇന്ന് ആറോളം അണുപരീക്ഷണങ്ങള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമേരിക്കന്‍ എതിര്‍പ്പുകളേയും പ്രതിരോധങ്ങളേയും മറികടന്നുകൊണ്ടുള്ള ഉത്തരകൊറിയയുടെ അണുപരീക്ഷണം നിര്‍ത്തിവയ്ക്കണമെന്ന് ചൈനയും ഉത്തരകൊറിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാന ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ചൈനയുടെ നിര്‍ദ്ദേശം ഉത്തരകൊറിയ വിലയ്ക്കെടുത്തിട്ടില്ല.

അതേസമയം ഉത്തരകൊറിയയ്‌ക്കെതി െകടുത്ത നിലപാട് തന്നെയാണ് ട്രംപും സ്വീകരിച്ചിരിക്കുന്നത്. ആണവ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഉത്തര കൊറിയയെ പിന്തിരിപ്പിക്കാന്‍ ചൈന സഹകരിക്കുന്നില്ലെങ്കില്‍ അമേരിക്ക ഒറ്റക്ക് കൊറിയയെ നിലക്ക് നിര്‍ത്തുമെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയക്ക് മേല്‍ ചൈനക്ക് വളരെയധികം സ്വാധിനം ഉണ്ട്. അത് കൊണ്ട് തന്നെ ഉത്തര കൊറിയയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്കാകും. അവര്‍ അത് ചെയ്യുകയാണെങ്കില്‍ അത് ചൈനക്ക് വളരെ നല്ലതാണ്. അവര്‍ അത് ചെയ്തില്ലെങ്കില്‍ ആര്‍ക്കും നല്ലതല്ലെന്നും ട്രംപ് പറഞ്ഞു. ചൈന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെട്ടില്ലെങ്കില്‍ തങ്ങള്‍ അത് ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ അറിയിപ്പിന് ഉത്തരകൊറിയയും മറുപടി നല്‍കി.

അമേരിക്ക ആക്രമണത്തിനെത്തിയാല്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും അത്യാധുനിക ആണവായുധങ്ങളുമായി തങ്ങള്‍ സദാസജ്ജരാണെന്നും ഉത്തരകൊറിയ അറിയിച്ചിട്ടുണ്ട്. ഉത്തര കൊറിയയെ നശിപ്പിക്കാനുള്ള പദ്ധതിയുമായി അമേരിക്കയും ദക്ഷിണ കൊറിയയും രണ്ട് വര്‍ഷം മുമ്പ് ഒന്നച്ചപ്പോള്‍ തന്നെ രാജ്യത്തിന്റെ സൈനിക നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഉത്തര കൊറിയന്‍ വിദേശ കാര്യ സഹ മന്ത്രി ഹാന്‍ സോങ്ങ് റിയോള്‍ പ്രതികരിച്ചു. അതിനിടെ ഉത്തരകൊറിയന്‍ പ്രഥമ പ്രസിഡന്റ് കിം സുംഗ് രണ്ടാമന്റെ 105ആം ജന്മവര്‍ഷികാഘോഷങ്ങളോട് അനനബന്ധിച്ചുള്ള സൈനീക പ്രകടനത്തില്‍ ഉത്തരകൊറിയ പുതിയതായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏകാധിപതി കിം ജോങ് ഉന്‍ സാക്ഷ്യം വഹിച്ച സൈനിക പരേഡില്‍ ബാലിസ്റ്റിക് മിസൈലുകളടക്കം അണിനിരന്നു. അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകള്‍ ആദ്യമായാണ് ഉത്തര കൊറിയ പ്രദര്‍ശിപ്പിക്കുന്നത്. ടാങ്കുകളും മറ്റ് സൈനിക സന്നാഹങ്ങളും വിപുലമായി പരേഡില്‍ അണിനിരന്നു. ഉത്തര കൊറിയ ആറാം അണുപരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ഉത്തരകൊറിയ പ്യോങ്യാങ്ങില്‍ വന്‍ റാലി സംഘടിപ്പിച്ചത്.

ഇതുവരെ കാണാത്ത തരത്തിലുള്ള മിസൈലുകളും റാലിയില്‍ അവതരിപ്പിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കടലില്‍നിന്നു വിക്ഷേപിക്കാവുന്ന മിസൈലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. അതേസമയം, ഉത്തര കൊറിയയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായക ദിനമായ ഇന്ന് അവര്‍ ആറാം അണുപരീക്ഷണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണെങ്കിലും ഇതേക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. പ്രശ്‌നങ്ങളുടെ ഗൗരവം കണക്കിലെടുത്തു ബന്ധപ്പെട്ടവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര കൊറിയയുമായി സൗഹൃദത്തിലുള്ള ഏക രാജ്യമെന്ന നിലയില്‍ അവരെ അണുപരീക്ഷണത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ചൈന.
എ എം

Share this news

Leave a Reply

%d bloggers like this: