വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ കുട്ടികള്‍ക്കായി ഒരുക്കുന്ന ശില്പശാല ഏപ്രില്‍ 23ന്.

വാട്ടര്‍ഫോര്‍ഡ്; വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ (WMA) ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഒരു ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 23 ഞായറാഴ്ച 1.30 മുതല്‍ 5.30 വരെ വാട്ടര്‍ഫോര്‍ഡിലെ വില്യംസ് ടൗണ്‍ കമ്മ്യൂണിറ്റി യൂത്ത് സെന്ററിലാണ് ശില്പശാല ഒരുക്കുന്നത്. കുട്ടികളുടെ സ്വയം ശാക്തീകരണത്തിലൂടെ ഉത്തമ പൗരന്മാരെ ലോകത്തിനു സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ബ്രെയിന്‍ ഒ ബ്രെയിനിന്റെ അയര്‍ലണ്ട് കോര്‍ഡിനേറ്റര്‍, NLP പ്രാക്ടീഷനര്‍, UCD കോളേജിലെ ഗസ്റ്റ് അദ്ധ്യാപിക എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ജിന്‍സി ജെറിയാണ് ശില്പശാല നയിക്കുന്നത്.

‘CREATING POSITIVE ENERGY IN CHILDREN’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ശില്പശാലയില്‍ 6 മുതല്‍ 15 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യമാണ്.

Share this news

Leave a Reply

%d bloggers like this: