ഡാഗര്‍വാനില്‍ രുചിക്കൂട്ടുകളുടെ പൂരം അടുത്ത ആഴ്ച മുതല്‍

വാട്ടര്‍ഫോര്‍ഡ്: ഐറിഷ് രുചിമേളങ്ങളുടെ ഒത്തുചേരല്‍ അടുത്ത ആഴ്ച മുതല്‍ ഡാഗര്‍വാനില്‍ ആരംഭിക്കുന്നു. പ്രാദേശികമായി വിളയിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കളായിരിക്കും പ്രദര്‍ശനത്തിന് എത്തുന്നത്. ഡാഗര്‍വാനിലെ പത്താമത് ഭക്ഷ്യമേളക്കാണ് അടുത്താഴ്ച തുടക്കം കുറിക്കുന്നത്. അടുത്ത വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് മേള നടക്കുന്നത്. ശനിയാഴ്ച സൂപ്പര്‍ ഫുഡ് സാറ്റര്‍ഡേ എന്ന പേരില്‍ അറിയപ്പെടും. ഇതിനോടനുബന്ധിച്ച് ഹെല്‍ത്ത് ക്ലബും സംഘടിപ്പിക്കപ്പെടുന്നുണ്ട്.

വാട്ടര്‍ഫോഡില്‍ പുതുതായി ആരംഭിച്ച ഗ്രീന്‍വെയിലൂടെ സൈക്കിളില്‍ കെട്ടിയൊരുക്കിയ രീതിയിലും സഞ്ചരിക്കുന്ന ഭക്ഷണശാലകള്‍ ഉണ്ടാകും. വിദേശ സഞ്ചാരികളും, മറ്റു നഗരങ്ങളിലും ഗ്രാമങ്ങളും താമസിക്കുന്നവരും എല്ലാവര്‍ഷവും ഭക്ഷ്യമേളക്കെത്താറുണ്ട്. ഇത്തവണ മേളക്ക് തിരക്ക് വര്‍ദ്ധിക്കുമെന്ന് ഭക്ഷ്യമേളയുടെ സി.ഇ.ഒ ക്ലയര്‍ ഡാല്‍ട്ടന്‍ പറയുന്നു.

ആരോഗ്യദായകമായ ഭക്ഷ്യവസ്തുക്കളെക്കുറിച്ചുള്ള ഡോക്യുമെന്ററികളും ഇതോടൊപ്പം നടത്തപ്പെടും. ഔഷധമൂല്യമുള്ള വിഭവങ്ങള്‍ക്ക് മാത്രമായി ഒരു സ്റ്റാള്‍ മാറ്റിയിട്ടതായി ഡാല്‍ട്ടന്‍ അറിയിച്ചിട്ടുണ്ട്.
എ എം

Share this news

Leave a Reply

%d bloggers like this: