കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിലൂടെ കടന്നുപോയത് 33 മില്യണ്‍ വിമാന യാത്രികര്‍

ഡബ്ലിന്‍: സി.എസ്.ഒ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ പ്രധാനപ്പെട്ട അഞ്ച് എയര്‍പോര്‍ട്ടിലൂടെ 247,000 വിമാനങ്ങള്‍ യാത്ര ചെയ്തു. 204,563 എണ്ണം ഡബ്ലിന്‍ വഴിയും, 19,908 വിമാനങ്ങള്‍ കോര്‍ക്ക് വഴിയും സഞ്ചരിച്ചു. ആകെ യാത്ര ചെയ്തത് 33 മില്യണ്‍ യാത്രക്കാരുമാണ്.

ഡബ്ലിന്‍-ലണ്ടന്‍, ഡബ്ലിന്‍-ഹീത്രോ, ലണ്ടന്‍-ഗാറ്റ്വിക് ആന്‍ഡ് മാഞ്ചസ്റ്റര്‍ എന്നിവയാണ് പ്രധാനപ്പെട്ട ഡബ്ലിന്‍ റൂട്ടുകള്‍. യാത്രക്കാരുടെ എണ്ണം കഴിഞ്ഞവര്‍ഷം 10.3 ശതമാനം വര്‍ദ്ധിച്ചുവെന്ന് സി.എസ്.ഒ വിശദമാക്കി. ഷാനോനിലെ പ്രധാന റൂട്ടുകളും ലണ്ടനിലേക്കും ഹീത്രോയിലേക്കുമാണ്. ലണ്ടന്‍-ന്യുയോര്‍ക്ക് യാത്രകളും ഷാനോനില്‍ നിന്നും പതിവാണ്.

കഴിഞ്ഞ വര്‍ഷം യാത്ര ചെയ്ത 10 അന്താരാഷ്ട്ര വിമാനയാത്രക്കാരില്‍ 9 പേരും യൂറോപ്പിലേക്ക് യാത്ര ചെയ്തവരാണ്. ബ്രിട്ടനും, സ്പെയ്നുമാണ് യാത്രക്കാര്‍ ഇഷ്ടപെട്ട രണ്ട് പ്രധാന യൂറോപ്യന്‍ രാജ്യങ്ങള്‍. ഈ വര്‍ഷം വിമാനയാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികം വരുമെന്ന് എയര്‍ലൈനുകളും, എയര്‍പോര്‍ട്ടുകളും വ്യക്തമാക്കി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: