എയര്‍ലിന്‍ഗസ്സ് വിമാനത്തില്‍ യാത്രക്കാരന്റെ പെട്ടെന്നുണ്ടായ പെരുമാറ്റത്തില്‍ പരിഭ്രാന്തി: വിമാനം വഴിതിരിച്ചു വിട്ടു

ഡബ്ലിന്‍: കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എയര്‍ലിംഗസിന്റെ E1049 വിമാനത്തില്‍ യാത്രികന്റെ പെരുമാറ്റത്തില്‍ ഉണ്ടായ അസ്വാഭാവികതയില്‍ സഹയാത്രികര്‍ പരിഭ്രാന്തരായി. സ്പെയിനിലെ മലാഗ എയര്‍പോര്‍ട്ടില്‍ നിന്നും വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലേക്കുള്ള യാത്രക്കിടെയാണ് പരിഭ്രാന്തിക്ക് ആസ്പദമായ സംഭവവികാസങ്ങള്‍ വിമാനത്തില്‍ അരങ്ങേറിയത്. വിമാനം പറന്നുയര്‍ന്ന് ഏകദേശം 30000 അടി ഉയരത്തില്‍ എത്തിയപ്പോള്‍ 20 വയസ്സുകാരനായ യുവാവ് തന്റെ സീറ്റില്‍ നിന്നും ചാടിയിറങ്ങി. മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഉച്ചത്തില്‍ അലറിക്കരഞ്ഞ ഇയാള്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമവും നടത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി നോക്കി നില്‍ക്കെ വീണ്ടും ഇയാള്‍ വാതില്‍ തുറക്കാനുള്ള ശ്രമം നടത്തി.

വിമാനത്തിലുണ്ടായിരുന്ന ജെ.പി മാര്‍ നാലുപേരും, യാത്രികരില്‍ ചിരലും, ക്യാബിന്‍ ക്രൂ എന്നിവരും ചേര്‍ന്ന് ഇയാളെ പിടിച്ചു നിര്‍ത്തുകയായിരുന്നു. ജെ.പി മാരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ കാണിച്ച യുവാവിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ശാന്തനാക്കി ഇരുത്തുകയായിരുന്നു. ഉടന്‍ തന്നെ വിമാനം ഫ്രാന്‍സിലേക്ക് തിരിച്ചു വിട്ടു. അവിടെ വെച്ച് യുവാവിനെ മെഡിക്കല്‍ സംഘത്തിന് കൈമാറുകയും ചെയ്തു. യുവാവിന്റെ മാനസിക വിഭ്രാന്തി തോന്നിപ്പിക്കും വിധമുള്ള പെരുമാറ്റത്തില്‍ യാത്രക്കാരില്‍ പലരും ഇതിനകം പേടിച്ചു വിറച്ചിരുന്നു. യുവാവിനെ ഫ്രാന്‍സില്‍ ഇറക്കി വിമാനം വീണ്ടും ബെല്ഫാസ്റ്റിലേക്ക് പറന്നുയര്‍ന്നു.

ഡി കെ

Share this news

Leave a Reply

%d bloggers like this: