തീവ്രവാദം ചെറുക്കാന്‍ ഗാര്‍ഡയ്ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നു

ഡബ്ലിന്‍ : അടിക്കടിയുണ്ടാകുന്ന തീവ്രവാദ ഭീഷണി നേരിടാന്‍ ഗാര്‍ഡയ്ക്ക് സവിശേഷമായ പരിശീലനം നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഐറിഷ് ഗവണ്‍മെന്റ്. സേനയിലെ മുന്‍നിര തൊട്ട് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും. ഗാര്‍ഡ പ്രെസന്റേറ്റിവ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പരിശീലന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. ഗാള്‍വേയിലെ നാളെ നടക്കുന്ന സമ്മേളനത്തില്‍ ഗാര്‍ഡയുമായി ബന്ധപ്പെട്ട മറ്റ് പരിഷ്‌കരണ വിഷയങ്ങളും ഉന്നയിക്കപ്പെടും.

ഐറിഷ് നഗരങ്ങളില്‍ വര്‍ധിച്ചു വരുന്ന ഗുണ്ടാസംഘങ്ങള്‍ പോലീസിനേക്കാള്‍ സാങ്കേതിക മികവുള്ള ആയുധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പോലീസ് സേനയ്ക്ക് നോക്കിനില്‍ക്കേണ്ട സാഹചര്യം കുറവല്ല. ഗ്രാമീണ മേഖലയില്‍ ഗാര്‍ഡ സ്റ്റേഷനുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളൂം ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇതും പരിഗണിക്കപ്പെടും.

ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തില്‍ പോലീസുകാര്‍ മരണമടഞ്ഞ വാര്‍ത്തയ്ക്ക് പിന്നാലെ ഐറിഷ് പോലീസ് സേനയെ പുനരുദ്ധീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഭീകരത യൂറോപ്പില്‍ വ്യാപകമാകുമ്പോള്‍ അയര്‍ലണ്ടും അതില്‍ നിന്നും വിഭിന്നമല്ല. സേന എത്രത്തോളം സുസജ്ജമാണോ അത്രത്തോളം ഭീകരാക്രമണ സാധ്യതകളെ ചെറുക്കാമെന്ന് അടുത്തിടെ യൂറോപ്പില്‍ നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: