കണ്ണൂര്‍ സംഗമം നടത്തി

തിരക്ക് പിടിച്ച പ്രവാസി ജീവിതത്തിനിടയിലും ഗൃഹാതുരത്വത്തിന്റെ മധുര സ്മരണകള്‍ പങ്കു വെച്ച് ഐര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കണ്ണൂര്‍ നിവാസികള്‍ ഒത്തു ചേര്‍ന്നു. ആദ്യകാല കുടിയേറ്റ ചരിത്രത്തെയും അതിജീവിച്ച വെല്ലുവിളികളെയും കുറിച്ച് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ കാവാനില്‍ നിന്നുള്ള തോമസ് ചേട്ടന്‍ വിവരിച്ചപ്പോള്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് വേറിട്ടൊരു അനുഭവമായിരുന്നു .. ഇങ്ങനെ ഉള്ള ഒത്തു ചേരലുകള്‍ പ്രൗഢ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും പുതു തലമുറയ്ക്ക് പകര്‍ന്നു നലകുന്നതിനും അവസരം ഒരുക്കുന്നതോടൊപ്പം സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും വിളനിലങ്ങളാകുമെന്നും ചടങ്ങില്‍ പങ്കെടുത്തു ആശംസ അര്‍പ്പിച്ച ശ്രീ രജി സി ജേക്കബ് പറഞ്ഞു.

കുട്ടികളുടെ വിവിധ മത്സരങ്ങള്‍ തദവസരത്തില്‍ നടത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു പ്രസ്തുത സംഗമം വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നുവെന്നു എല്ലാവരും അഭിപ്രായപ്പെട്ടു പുതിയ ഭാരവാഹികളായി ശ്രീ santosh തോമസ് (കോര്‍ക് ), ജോയ് തോമസ് (ഡബ്ലിന്‍)പ്രസീന ബിജു (നാവന്‍)എന്നിവരെ തിരഞ്ഞെടുത്തു . ശ്രീ ബോബന്‍ എബ്രഹാം സ്വാഗതവും അഡ്വ സിബി സെബാസ്റ്റ്യന്‍ നന്നിയും പറഞ്ഞു..

Share this news

Leave a Reply

%d bloggers like this: