ട്രിനിറ്റി ബിസിനസ്സ് സ്‌കൂളിന്റെ ഗവേഷണ സ്വപനങ്ങള്‍ക്ക് ചിറക് മുളപ്പിച്ച റൈന്‍എയര്‍ നല്‍കുന്നത് 1.5 മില്യണ്‍ യൂറോ

ഡബ്ലിന്‍: ട്രിനിറ്റി ബിസിനസ്സ് സ്‌കൂളിന്റെ ഗവേഷണ ആവശ്യങ്ങള്‍ക്ക് 1.5 മില്യണ്‍ യൂറോ സംഭാവന ചെയ്യാന്‍ സന്നദ്ധ അറിയിച്ചിരിക്കുകയാണ് രാജ്യത്ത് പ്രധാന വ്യോമ സര്‍വീസ് നടത്തുന്ന റൈന്‍ എയര്‍. ‘പ്രൊഫസര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്’ എന്ന തസ്തികളില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും റൈന്‍ എയര്‍ ഫണ്ട് ഉപയോഗിച്ചായിരിക്കും വേതനം നല്‍കുക. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താനിരിക്കുകയാണ് ബിസിനസ്സ് സ്‌കൂള്‍.

പിയേഴ്‌സി സ്ട്രീറ്റില്‍ ഉയര്‍ന്നു വരുന്ന ബിസിനസ്സ് സ്‌കൂളിന്റെ 6 നില കെട്ടിടത്തിന് 80 മില്യണ്‍ യൂറോ ആണ് നേരത്തെ സ്‌കൂള്‍ നിക്ഷേപം നടത്തിയിരുന്നത്. 2018-ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇവിടെ 140 സീറ്റുള്ള ലെക്ച്ചര്‍ ഹാള്‍, 600 സീറ്റ് ഓഡിറ്റോറിയം, സ്റ്റുഡന്റ് അപാര്‍ട്‌മെന്റ്, കഫെ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഗവേഷണമേഖലയില്‍ ബിസിനസ്സ് സ്‌കൂളിന്റെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ സഹായിക്കുക എന്നതാണ് റൈന്‍ എയര്‍ ലക്ഷ്യമിടുന്നതെന്ന് എയര്‍ലൈന്‍ സി.ഇ.ഓ മൈക്കല്‍ ഓ ലെയറി അഭിപ്രായപ്പെട്ടു. കൂടാതെ രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ചതാക്കാന്‍ അതാത് മാനേജ്മെന്റുകള്‍ മത്സരം ആരംഭിച്ചിരിക്കുകയാണ്. കോര്‍ക്ക് ബിസിനസ്സ് സ്‌കൂള്‍ 100 മില്യണ്‍ ഉപയോഗിച്ച് തങ്ങളുടെ സ്ഥാപനത്തിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള കരാറില്‍ ഒപ്പുവെയ്ച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു.

ഡി കെ

Share this news

Leave a Reply

%d bloggers like this: