കേരളം ഉരുകുന്നു; ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം

ചൂട് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വീണ്ടും ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം. 2016 ഏപ്രില്‍ മാസത്തിലും ഉഷ്ണതരംഗം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇടയ്ക്ക് ലഭിച്ച വേനല്‍ മഴയിലും ഉഷ്ണം കുറയാത്തതിനാലാണ് വീണ്ടും സംസ്ഥാനത്ത് ഉഷ്ണതരംഗം പ്രഖ്യാപിച്ചത്.

72 കേന്ദ്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തിലെ പല ഭാഗങ്ങളിലായി ശനിയാഴ്ച 33 ശതമാനം മഴ ലഭിച്ചിരുന്നതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. എന്നാല്‍ വേനല്‍ മഴ ശക്തമാകേണ്ടിയിരുന്ന ഈ സമയത്തും മഴ ലഭിക്കാതെ ചൂട് വര്‍ധിക്കുന്നതില്‍ ആശങ്കയിലാണ് സംസ്ഥാനം.

മേയ് ആദ്യവാരത്തിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഉഷ്ണതരംഗം ഉറപ്പിക്കാനാകൂ എന്നും കഴിഞ്ഞ വര്‍ഷത്തെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിലവിലെ അവസ്ഥയും കണക്കിലെടുത്താല്‍ കേരളത്തില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കാലാവസ്ഥ നിരീക്ഷണവിഭാഗം ഡയറക്ടര്‍ എസ് സുദേവന്‍ വ്യക്തമാക്കി.

സാധാരണ ദിവസങ്ങള്‍ ക്ക് വിപരീതമായി അഞ്ച് മുതല്‍ ആറ് ഡിഗ്രി വരെ ചൂടേറി വരികയും ദിവസങ്ങളോളം തുടരുകയും ചെയ്യുന്ന ഈ പ്രതിഭാസം കാരണം മരണം വരെ സംഭവിക്കാമെന്നും പറയപ്പെടുന്നു. ഞായറാഴ്ച കേരളത്തില്‍ ശരാശരി 39 ഡിഗ്രി താപനില അനുഭവപ്പെട്ടതായും ഇത് 40ലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
എ എം

Share this news

Leave a Reply

%d bloggers like this: