ഈ വര്‍ഷം നേഴ്സിങ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിര ജോലിയില്‍ പ്രവേശിക്കാം

ഈ വര്‍ഷം നേഴ്സിങ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിരമായി ജോലി നല്‍കുമെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിന്റെ വാഗ്ദാനം. വെക്സ്ഫോഡില്‍ ഇന്നലെ നടന്ന ഐഎന്‍എംഒ കോണ്‍ഫറന്‍സിലാണ് ആരോഗ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം അവസാനത്തോടെ നേഴ്സിങ് റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് എച്എസ്ഇ ആരോഗ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2017 ലെ നാഷണല്‍ സര്‍വീസ് പ്ലാന്‍ അനുസരിച്ച് നേഴ്സുമാരുടെ നിയമനം വേഗത്തിലാക്കാന്‍ വര്‍ക്ക് പ്ലെയ്സ് റിലേഷന്‍ കമ്മീഷന്‍ എച്ച് എസ് ഇ യോട് ആവശ്യപ്പെട്ടിരുന്നു. അയര്‍ലണ്ടില്‍ നേഴ്സിങ് ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ ഇവിടെ തന്നെ തുടര്‍ന്നും ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറാകണമെന്ന് ആരോഗ്യമത്രി അഭ്യര്‍ത്ഥിച്ചു. ഇതിനു വേണ്ട നടപടികള്‍ ഐഎന്‍എംഒ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വര്‍ഷം 1208 നേഴ്സുമാരെ റിക്രൂട്ട് ചെയാന്‍ എച്ച് എസ് ഇ തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്. അയര്‍ലണ്ടില്‍ പഠനം പൂര്‍ത്തിയാക്കുന്നവരില്‍ 40 ശതമാനം പേര്‍ ജോലിതേടി മറ്റു പല രാജ്യങ്ങളിലേക്കും കുടിയേറുകയാണ് ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: