പത്തനംതിട്ട സ്വദേശി ബ്രിട്ടനിലെ ലൗട്ടണ്‍ പട്ടണത്തിലെ മേയറായി

ഇംഗ്ലണ്ടിലെ നഗരമായ ലൗട്ടണിന്റെ ഭരണസാരഥ്യത്തില്‍ ഇനി മലയാളി സാന്നിധ്യം. ലൗട്ടണ്‍ പട്ടണത്തിലെ മേയറായി പത്തനംതിട്ട സ്വദേശിയായ പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച്ച ചേര്‍ന്ന 22 അംഗ കൗണ്‍സിലില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം അഞ്ചു വര്‍ഷമായി കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു.

ലൗട്ടണ്‍ പട്ടണത്തിലെ നിലവിലെ മേയറായ കാരല്‍ ഡേവിസ് ഒഴിയുന്ന സ്ഥാനത്തേക്കാണ് ഒരു വര്‍ഷമായി ഡെപ്യൂട്ടി മേയറായി പ്രവര്‍ത്തിക്കുകയായിരുന്ന പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടത്. എന്‍ജിനീയറിങ് ഉപരിപഠത്തിനായി 1972-ല്‍ ലണ്ടനിലെത്തിയ അദ്ദേഹം ലണ്ടനിലെ മലയാള വാര്‍ത്താ മാധ്യമരംഗത്തും, പൊതുപ്രവര്‍ത്തന രംഗത്തും സജീവമായി.

അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ കഴിഞ്ഞ 25 വര്‍ഷമായി ലണ്ടനില്‍ നിന്ന് ‘കേരള ലിങ്ക്’ എന്ന പത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. ലണ്ടനില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരെയുള്ള എസാക്‌സ് പട്ടണത്തോടു ചേര്‍ന്നുകിടക്കുന്ന നഗരമായ ലൗട്ടണ്‍ ടൗണ്‍ കൗണ്‍സിലിലേക്ക് 2012-ലാണ് ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടത്.
എ എം

Share this news

Leave a Reply

%d bloggers like this: