ഇന്ത്യന്‍ സൈന്യത്തിന് ശക്തി പകരാന്‍ പുതിയ പീരങ്കികള്‍ എത്തുന്നു; ബോഫേഴ്സിന് ശേഷമുള്ള ആദ്യ ഇടപാട്

ഏറെ കോളിളക്കം സൃഷ്ടിച്ച ബോഫേഴ്‌സ് ആയുധ ഇടപാടിന് ശേഷം ഇന്ത്യ രണ്ട് പുതിയ പീരങ്കികള്‍ വാങ്ങുന്നു. അമേരിക്കയില്‍ നിന്നും ഈ ആഴ്ച അവസാനത്തോടെ തന്നെ രണ്ട് 145 എം 777 ഹവിറ്റ്‌സര്‍ പീരങ്കികള്‍ സേനയുടെ ഭാഗമാവുമെന്ന് അധികൃതര്‍ അറിയിച്ചു.

ബോഫേഴ്‌സ് ആയുധ ഇടപാട് കഴിഞ്ഞ് മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പുറത്ത് നിന്നും ഇന്ത്യ പീരങ്കികള്‍ വാങ്ങുന്നത്. മലനിരകളില്‍ സൈന്യത്തിന് കരുത്തേകുന്നതാണ് ഹവിറ്റ്‌സര്‍ പീരങ്കികള്‍. മുപ്പത് കിലോമീറ്റര്‍ ദൂരത്തോളം വെടിയുതിര്‍ക്കാന്‍ കഴിവുള്ളതാണ് പുതിയ 145എം777 പീരങ്കികള്‍. ചൈനയോട് അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ മലനിരകളില്‍ ഈ പീരങ്കികളുടെ ആവശ്യകത ഏറെ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.

വിദേശ ആയുധ വ്യാപാര കരാര്‍ പ്രകാരം കഴിഞ്ഞ നവംബര്‍ അവസാനമാണ് ഇന്ത്യ അമേരിക്കയുമായി പുതിയ പീരങ്കികള്‍ക്കായുള്ള കാരാറില്‍ ഒപ്പുവെച്ചത്. കരാറിന് നവംബര്‍ 17 ന് കേന്ദ്രപ്രതിരോധ മന്ത്രാലയം അംഗീകരവും നല്‍കിയിരുന്നു. 1980കളുടെ പകുതിയില്‍ സ്വീഡനിലെ ബോഫോഴ്സ് കമ്ബമ്പനിയുടെ തോക്കുകളാണ് ഇന്ത്യ അവസാനമായി വാങ്ങിയിരുന്ന പീരങ്കികള്‍. വന്‍ തുക നല്‍കി ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ രാഷ്ട്രീയകാര്‍ക്കും മുതിര്‍ന്ന സൈനിക ഉദ്യോഗസ്?ഥര്‍ക്കും കൈക്കൂലി നല്‍കിയതും മറ്റും പുറത്തുവന്നിരുന്നു. ഇന്ത്യന്‍ രാഷ്?ട്രീയത്തെ തന്നെ പിടിച്ചു കുലുക്കിയ ബോഫോഴ്?സ്? അഴിമതിക്ക് ശേഷം ആദ്യമായാണ്? പുറത്തുനിന്ന്? വന്‍ ആയുധ ശേഖരം ഇന്ത്യ വാങ്ങുന്നത്?.

അതിനിടെ അതിര്‍ത്തിയില്‍ നടക്കുന്ന പാക് പ്രകോപനങ്ങള്‍ക്ക് കനത്ത രീതിയില്‍ മറുപടി നല്‍കാന്‍ സേന കമാന്‍ഡര്‍മാര്‍ക്ക് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി നിര്‍ദ്ദേശം നല്‍കി. നിയന്ത്രണ രേഖയിലെത്തിയ അദ്ദേഹം അതിര്‍ത്തിയിലെ സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിച്ച് വിലയിരുത്തി.

നിയന്ത്രണരേഖയ്ക്കു സമീപവും രാജ്യാന്തര അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ മന്ത്രി പാകിസ്ഥാന്റെ ഭാഗത്തുനിന്ന് എപ്പോള്‍ വേണമെങ്കിലും നുഴഞ്ഞുകയറ്റ ശ്രമമുണ്ടാക്കാമെന്നും മുന്നറിയിപ്പു നല്‍കി. ഭീകരരെ നേരിടുന്നതിനിടെ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാകാതെ നോക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ജെയ്റ്റ്ലി നിര്‍ദ്ദേശിച്ചു.

 

എ എം

Share this news

Leave a Reply

%d bloggers like this: