ഡബ്ലിന്‍-ഗാല്‍വേ ബീച്ചുകളില്‍ കുളിക്കാനിറങ്ങരുത്: മുന്നറിയിപ്പുമായി പരിസ്ഥിതി സംരക്ഷണ വകുപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ 75 ശതമാനം ബീച്ചുകളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുമ്പോള്‍ ഡബ്ലിനിലേയും, ഗാല്‍വേയിലെയും ബീച്ചുകള്‍ ശരാശരി നിലവാരത്തെക്കാള്‍ താഴ്ന്നതാണെന്നു പരിസ്ഥിതി സംരക്ഷണ വകുപ്പ്. പരിസ്ഥിതി വകുപ്പ് നടത്തിയ പരിശോധനയില്‍ 130 ബീച്ചുകള്‍ ഉപയോഗയോഗ്യമാണ്. ബീച്ച് പ്രദേശവും, കടല്‍ വെള്ളവും ഗുണനിലവാരം കാത്ത് സൂക്ഷിക്കുന്നുമുണ്ട്. എന്നാല്‍ ജനസംഖ്യ കൂടിയ ഡബ്ലിന്‍-ഗാല്‍വേ പ്രദേശങ്ങളിലെ ബീച്ചുകളില്‍ മാലിന്യം കൂടുതലാണെന്നു പരിസ്ഥിതി സംരക്ഷണ വകുപ്പ് കണ്ടെത്തി.

ഡബ്ലിനില്‍ മെറിയോണ്‍ സ്ട്രാന്റ്, ലോഗ്ഷിന്നി, പോട്രെയര്‍ എന്നിവിടങ്ങളിലും ഗാല്‍വേയില്‍ ക്‌ളിഫ്ടന്‍, ട്രാനഫോര്‍വെച്ച്, ബാലിലോഗെയില്‍ എന്നിവിടങ്ങളില്‍ പരിധിയിലധികം മാലിന്യമുള്ളതിനാല്‍ ഇവിടേക്ക് പ്രവേശിക്കുന്നവര്‍ക്ക് സൂക്ഷ്മ ജീവികളുടെ കടിയേറ്റ് രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഗാല്‍വേ-ഡബ്ലിന്‍ കൗണ്‍സിലുകള്‍ വേനല്‍ക്കാലത്ത് മലിനമാകുന്ന ബീച്ചുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കണമെന്നും ഇ.പി.എ അറിയിച്ചു.

ട്രെയിനേജ്, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെയും ജീവികളുടെയും അവശിഷ്ടങ്ങള്‍ അടങ്ങിയ മലിന ജലം ഇവിടേക്ക് ഒഴുക്കി വിടുന്നത് രോഗങ്ങളെ ക്ഷണിച്ചുവരുത്തുമെന്നും പരിസ്ഥിതി വകുപ്പ് മുന്നറിപ്പ് നല്‍കി. ഗുണനിലവാരമുള്ള ബീച്ചുകളില്‍ എത്തുന്നവര്‍ മാലിന്യങ്ങള്‍ ഒന്നും ബീച്ചില്‍ നിക്ഷേപിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരം മലിനമായ ബീച്ചുകളില്‍ സൂപ്പര്‍ബഗ്ഗിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു കഴിഞ്ഞു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: