മാതൃകയായി മാക്രോണ്‍ മന്ത്രിസഭ, അംഗങ്ങളില്‍ പകുതിയും സ്ത്രീകള്‍

സ്ത്രീസമത്വ മന്ത്രിസഭയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പുതിയ മന്ത്രിസഭയില്‍ പകുതിയും വനിതകളാണ്. 22 മന്ത്രിസ്ഥാനങ്ങളില്‍ 11ഉം ഏല്‍പിച്ചിരിക്കുന്നത് വനിതകളെയാണ്. സില്‍വി ഗൂലാദ് ആണ് പ്രതിരോധ മന്ത്രി. ഒളിമ്പിക് ഫെന്‍സിങ് ജേതാവ് ലൂറ ഫ്‌ലെസല്‍ കായികമന്ത്രിയും. ബ്രൂണോ ലെ മെയറെ സാമ്പത്തികമന്ത്രിയായും ജെറാദ് കൊളോമ്പിനെ ആഭ്യന്തരമന്ത്രിയായും ഫ്രാങ്‌സ്വ ബെയറൂവിനെ നിയമമന്ത്രിയായും നിയമിച്ചു. മന്ത്രിസഭയില്‍ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ അവസരം നല്‍കുമെന്നത് മാക്രോണിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

ജൂണില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം മറ്റ ുപാര്‍ട്ടികളുടെ സഹകരണത്തോടെ നേടാനാവുമെന്നാണ് മാേക്രാണ്‍ കണക്കുകൂട്ടുന്നത്. മുന്‍ പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡ് മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്ന ജീന്‍ വെസ് ലെ ഡ്രയന്‍ വിദേശകാര്യ മന്ത്രിയാവും. പ്രമുഖ പരിസ്ഥിതിവാദിയായ നികളസ് ഹുലൊത് ഊര്‍ജമന്ത്രിയും. ആഗ്‌നസ് ബുസിന്‍ (ആരോഗ്യം), മുരീലെ പെനീകോത്(തൊഴില്‍), ഫ്രാങ്‌സ്വ നിസന്‍ (സാംസ്‌കാരികം), ജാക്വിസ് മെസാഡ് (കാര്‍ഷികം) എന്നിവരാണ് മറ്റു മന്ത്രിമാര്‍.

അടുത്തമാസം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മാക്രോണിനും സംഘത്തിനും നിര്‍്ണ്ണായകമാണ്. പാര്‍ലമെന്റില് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ മാക്രോണിന് സ്വന്തം നയങ്ങള്‍ നടപ്പിലാക്കാനാകൂ. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അത്ഭുതം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് മാക്രോണ്‍ പക്ഷത്തിന്റെ കണക്കുകൂട്ടല്‍.
എ എം

Share this news

Leave a Reply

%d bloggers like this: