വാട്‌സ്ആപ്പ് ഏറ്റെടുത്തുവെന്ന് തെറ്റായ വിവരം; ഫേസ്ബുക്കിന് 800 കോടിയുടെ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍

വാട്‌സ്ആപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിന് 800 കോടിയുടെ പിഴ. യൂറോപ്യന്‍ യൂണിയനാണ് ഫേസ്ബുക്കിന് പിഴയിട്ടത് . മനപൂര്‍വമായല്ല തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതെന്നാണ് ഫേസ്ബുക്ക് നല്‍കുന്ന വിശദീകരണം.2014ലാണ് വാട്‌സ്ആപ്പ് ഏറ്റെടുത്ത ഫേസ്ബുക്കിന്റെ നടപടിക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയത്.

1900 കോടി ഡോളറിനാണ് ഫേസ്ബുക്ക് വാട്‌സ്ആപ്പ് ഏറ്റെടുത്ത്ത്. ഏറ്റെടുക്കുന്ന സമയത്ത് ഫെയ്‌സ്ബുക്ക് അക്കൌണ്ടുകളും വാട്‌സ്ആപ്പ് അക്കൌണ്ടുകളും ഓട്ടോമാറ്റിക് ആയി ബന്ധിപ്പിക്കില്ല എന്നായിരുന്നു ഫേസ്ബുക്ക് അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സ്വകാര്യതാനയത്തില്‍ വാട്‌സ്ആപ്പ് വരുത്തിയ മാറ്റം ഇതിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍യൂണിയന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഏകദേശം 800 കോടിയാണ് പിഴ.

2016ല്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കുമായി ബന്ധിപ്പിക്കുന്നഅപ്‌ഡേഷന്‍ കൊണ്ടുവന്നതോടെയാണ് യൂറോപ്യന്‍ യൂണിയന്‍ നിയമനടപടി സ്വീകരിച്ചത്. ഏത് കമ്പനിയും യൂണിയന്‍ നിയമങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശമാണ് പിഴയിലൂടെ നല്‍കുന്നതെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിഷയം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ നിലപാട്.

മനപൂര്‍വമല്ല തെറ്റായ വിവരങ്ങള്‍ നല്‍കിയതെന്ന് ഫേസ്ബുക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.അന്വേഷണകമ്മീഷനുമായി പൂര്‍ണമായി സഹകരിച്ചു. പിഴയോടുകൂടി നടപടികള്‍ അവസാനിക്കുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കിയതായും ഫേസ്ബുക്ക് അറിയിച്ചു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: