വെയിലും മഴയും: അയര്‍ലണ്ടില്‍ സമ്മിശ്ര കാലാവസ്ഥ തുടരുന്നു

രാജ്യത്ത് കൂടിയ താപനില 18 ഡിഗ്രിയില്‍ എത്തിനില്‍ക്കുമ്പോഴും ഇതിനോടൊപ്പം മഴ ഉണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നുവെന്ന് മെറ്റ് എറാന്‍. ഇന്ന് ഉച്ചതിരിഞ്ഞ് പടിഞ്ഞാറന്‍ പ്രദേശത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള ഇടിയോടുകൂടിയ മഴ നാളെയും തുടരാം. പടിഞ്ഞാറ് ഭാഗത്ത് മാത്രം കേന്ദ്രീകരിക്കുന്ന മഴ ക്രമേണ കിഴക്കോട്ട് നീങ്ങും. ഇതോടൊപ്പം ചാറ്റല്‍ മഴയും തുടര്‍ന്നേക്കാം. ഞായറാഴ്ച വരെ സമ്മിശ്രമായ കാലാവസ്ഥയായിരിക്കും നിലനില്‍ക്കുക.

രാജ്യത്തെ തെക്കന്‍ ഭാഗം പൂര്‍ണമായും വരണ്ട കാലാവസ്ഥയില്‍ തുടരുമെങ്കിലും ചിലയിടങ്ങളില്‍ വെയിലിനൊപ്പം മഴയും ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ആള്‍സ്റ്റര്‍, കൊണാട്ട് എന്നിവിടങ്ങളില്‍ ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നും മെറ്റ് ഏറാന്‍ കേന്ദ്രം സൂചന നല്‍കി. പകല്‍ സമയങ്ങളില്‍ ചൂട് കൂടിയും, രാത്രിയില്‍ ചൂട് കുറഞ്ഞും അനുഭവപ്പെടുന്ന കാലാവസ്ഥ രാജ്യത്ത് തുടരുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
എ എം

Share this news

Leave a Reply

%d bloggers like this: