എച്ച്.പി.വി വാക്സിന്‍ എടുക്കുന്ന കൗമാരക്കാരുടെ എണ്ണം കൂടിവരുന്നു; നല്ല സൂചന എന്ന് എച്ച്.എസ്.ഇ

ഡബ്ലിന്‍: ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള എച്ച്.പി.വി വാക്സിന്‍ എടുക്കുന്ന കൗമാരക്കാരുടെ എണ്ണം 45 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലെത്തിയത് ആശാവഹമാണെന്നു എച്ച്.എസ്.ഇ. കോര്‍ക്ക്, കെറി എന്നിവിടങ്ങളില്‍ നിന്നും ഉള്ളവരാണ് വാക്‌സിനേഷന്‍ എടുക്കാനെത്തുന്നവരില്‍ വലിയൊരു വിഭാഗം കൗമാരക്കാര്‍. അയര്‍ലണ്ടില്‍ ക്യാന്‍സര്‍ രോഗികളില്‍ എച്ച്.പി.വി വൈറസ് ബാധയുള്ളവരാണ് ഭൂരിഭാഗവും. ഈ വൈറസ് ബാധ പിടിപെടുന്നവര്‍ക്ക് പില്‍ക്കാലത്ത് അര്‍ബുദ സാധ്യത തെളിയിക്കുന്ന ഗവേഷണ പഠനം പുറത്തു വന്നിരുന്നു.

എച്ച്.പി വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ ക്യാന്‍സറില്‍ നിന്നും മോചിപ്പിക്കപ്പെടാനുള്ള സാധ്യത 90 ശതമാനമാണെന്ന് എ ച്ച്.എസ്.ഇ നാഷണല്‍ ഇമ്മ്യുണൈസേഷന്‍ ഓഫീസര്‍ ഡോക്ടര്‍ ബ്രിഡ കൊറാറാന്‍ പറയുന്നു. ലോക ആരോഗ്യ സംഘടനയും വാക്‌സിനേഷന്‍ പ്രക്രിയയെ സ്വാഗതം ചെയ്തിരിക്കയാണ്. അയര്‍ലണ്ടില്‍ അര്‍ബുദ ബാധ കൂടിവരുന്നു ശ്രദ്ധയില്‍പെട്ട ആരോഗ്യ വകുപ്പ് എച്ച്.പി വാക്‌സിനേഷന്‍ നടത്തുന്നതിന്റെ ആവശ്യകത അറിയിച്ചുകൊണ്ടുള്ള ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചിരുന്നു. ഇതാവാം വാക്‌സിന്‍ എടുക്കാന്‍ വരുന്നവരുടെ എണ്ണം കൂടാന്‍ കാരണമെന്ന് ആരോഗ്യ വകുപ്പ് വിശദീകരണം നല്‍കിയിരിക്കുകയാണ്.

 
എ എം

Share this news

Leave a Reply

%d bloggers like this: