വാട്ടര്‍ഫോര്‍ഡ് ഏകദിന സെവന്‍സ് മേള സമാപിച്ചു;സെ.ജോര്‍ജ് ഗാല്‍വെയും ഡെയിലി ഡിലൈറ്റ് ഐറിഷ് ബ്ലാസ്റ്റെഴ്‌സ് വൈറ്റും ജേതാക്കള്‍

വാട്ടര്‍ഫോര്‍ഡ് സെയിന്റ് മേരീസ് യൂത്ത് അസോസിയേഷനും, വാട്ടര്‍ഫോര്‍ഡ് മലയാളികളുടെ ഫുട്‌ബോള്‍ ക്ലബ്ബായ വാട്ടര്‍ഫോര്‍ഡ് ടൈഗര്‍സും സംയുക്തമായി സംഘടിപ്പിച്ച ‘ഏകദിന സെവന്‍സ് ഫുട്‌ബോള്‍ മേള’ പ്രൌഡ ഗംഭീരമായി.കഴിഞ്ഞ ശനിയാഴ്ച ആണ് ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചത് .

അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തു ടീമുകള്‍ പങ്കെടുത്ത മേളയില്‍ രണ്ടു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തിയത് .സംഘാടന മികവു കൊണ്ട് ശ്രദ്ധേയമായ ഒരു സംരംഭം തന്നെയായിരുന്നു സെവന്‍സ് മേള . ലെജന്‍ഡ് വിഭാഗത്തില്‍ ഡബ്ലിനില്‍ നിന്നുള്ള ‘ഡെയിലി ഡിലൈറ്റ് ഐറിഷ് ബ്ലാസ്റ്റര്‍സ് വൈറ്റാണ്’ ജേതാക്കളായത്. വാശിയേറിയ ഫൈനലില്‍ ‘ഡെയിലി ഡിലൈറ്റ് ഐറിഷ് ബ്ലാസ്റ്റര്‍സ് യെല്ലോയെ’ കീഴടക്കിയാണ് അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി നടന്ന സെവന്‍സ് മേള കിരീടം സ്വന്തമാക്കിയത് .അമേച്വര്‍ വിഭാഗത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സെയിന്റ് ജോര്‍ജ് ഗോള്‍വേ ശക്തരായ ഡെയിലി ഡിലൈറ്റ് ഐറിഷ് ബ്ലാസ്റ്റര്‍സ് എഫ് സിയെ കീഴടക്കിയാണ് കിരീടം ഉയര്‍ത്തിയത് .അമേച്വര്‍ വിഭാഗത്തിലെ മികച്ച താരമായി സെയിന്റ് ജോര്‍ജ് ഗോള്‍വെയുടെ അതുലിനെയും മികച്ച ഗോള്‍ കീപ്പറായി അതെ ടീമിലെ തന്നെ ബോബിയെയും , മികച്ച പ്രതിരോധ താരമായി ഡെയിലി ഡിലൈറ്റ് ഐറിഷ് ബ്ലാസ്റ്റര്‍സ് എഫ് സിയുടെ അരുണ്‍ മാത്യൂവിനെയും തിരെഞ്ഞെടുത്തു .ലെജന്‍ഡ് വിഭാഗത്തിലെ മികച്ച താരമായി ഡെയിലി ഡിലൈറ്റ് ഐറിഷ് ബ്ലാസ്റ്റര്‍സ് വൈറ്റിന്റെ റിച്ചിയെയും മികച്ച ഗോള്‍ കീപ്പറായി വാട്ടര്‍ഫോര്‍ഡ് ടൈഗര്‍സിന്റെ സോജനെയും പ്രതിരോധ താരമായി ഡെയിലി ഡിലൈറ്റ് ഐറിഷ് ബ്ലാസ്റ്റര്‍സ് വൈറ്റിന്റെ ലെസ്ലിയെയും തിരെഞ്ഞെടുത്തു .സെവന്‍സ് മേളയുടെ മുഴുവന്‍ ലാഭവും സൌത്ത് ഈസ്റ്റ് സൈമണ്‍ കമ്യൂണിറ്റിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ചിലവഴിക്കുന്നത് .സെവന്‍സ് മേള ഗംഭീര വിജയമാക്കി തീര്‍ക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയും സംഘാടകര്‍ അറിയിച്ചു. 

Share this news

Leave a Reply

%d bloggers like this: