ഓപ്പറേഷന്‍ വിന്റേജ്: വ്യാജ വിവാഹവുമായി ബന്ധപ്പെട്ട് പാകിസ്താനി പിടിയില്‍

ഡബ്ലിന്‍: ഗാര്‍ഡ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ ഓപ്പറേഷന്‍ വിന്റേജിന്റെ ഭാഗമായി ഗാര്‍ഡയുടെ ഇമിഗ്രേഷന്‍ വിഭാഗം ഒരു പാകിസ്ഥാന്‍ പൗരനെ അറസ്റ്റു ചെയ്തു. വ്യാജ വിവാഹം നടത്തിയെന്ന ആരോപണമുയര്‍ത്തിയാണ് ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുന്നത്. 2015-ല്‍ റൊമാനിയക്കാരി സിന്‍വിയ സെലാക്കുവിനെ വിവാഹം ചെയ്ത മുഹമ്മദ് റാസ വിവാഹ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ തീര്‍ത്തും വ്യാജമായിരുന്നുവെന്നും ഇമിഗ്രേഷന്‍ വിഭാഗം കണ്ടെത്തി. തെറ്റായ ഡബ്ലിന്‍ മേല്‍വിലാസമായിരുന്നു ഇയാള്‍ നല്‍കിയിരുന്നത്.

ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസിന്റെ 15 ദിവസം അവധിയുള്ള നോട്ടീസ് അയച്ചിരുന്നതിനും ഇയാള്‍ പ്രതീകരിച്ചിരുന്നില്ല. സിവില്‍ രജിസ്റ്ററില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് ഇയാളുടെ വിവാഹ ബന്ധം വ്യാജമാണെന്ന് സ്ഥിതീകരിച്ചു. മാത്രമല്ല 1995-ല്‍ പാകിസ്ഥാനില്‍ വിവാഹിതനും മൂന്നു മക്കളുടെ അച്ഛനും ആയിരുന്ന മുഹമ്മദ് റാസ തന്റെ ആദ്യ വിവാഹം എന്നാണ് അയര്‍ലണ്ടില്‍ വെച്ച് നടന്ന വിവാഹത്തിന്റെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്.

ഇയാള്‍ക്ക് 5 മാസത്തെ ജയില്‍ ശിക്ഷയും മാസത്തില്‍ 1,800 യൂറോ പിഴയും ഒടുക്കണമെന്ന് ഡ്രോഗിഡ ജില്ലാ കോടതി ഉത്തരവിട്ടിരിക്കയാണ്. എന്നാല്‍ അയര്‍ലണ്ടില്‍ തിരിച്ചെത്തിയ മുഹമ്മദ് അടിമ ജോലിക്ക് നിയോഗിക്കപ്പെടുകയും, കബാബ് ഷോപ്പില്‍ ജോലി ചെയ്യുന്ന ഇയാളുടെ വരുമാനം കേവലം ദിനം പ്രതി 20 യൂറോയുമാണെന്ന് സോളിസിറ്റര്‍ സര്‍മോണ്ട് മൊണാഹാന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇസ്ലാമിക വിശ്വാസ പ്രകാരം പാകിസ്ഥാനില്‍ മുതാലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയ രീതി അയര്‍ലണ്ടില്‍ നിയമപരമല്ലെന്നും കോടതി നിരീക്ഷിച്ചു. പക്ഷെ സിന്‍വിയയുമായ് ഡ്രോഗിഡയില്‍ ജീവിക്കുന്ന ഇയാള്‍ ഭാര്യയുമായി നല്ല രീതിയില്‍ ജീവിച്ചു വരികയായിരുന്നുവെന്നും വ്യാജ വിവാഹമല്ലെന്നും മുഹമ്മദ് കോടതിയെ ബോധിപ്പിച്ചിരിക്കയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: