റൈന്‍എയറും-യുറോപ്പയും കൈ കോര്‍ക്കുന്നു.

ഡബ്ലിന്‍: ഗ്രാന്‍ഡ്-അത്ലാന്റിക് യാത്രയില്‍ യുറോപ്പയ്ക്കൊപ്പം ലൈന്‍ സര്‍വീസ് യുറോപ്പയും-റൈന്‍എയറും കൂട്ടുകെട്ടിനൊരുങ്ങുന്നു. യുറോപ്പയില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് ഇനി മുതല്‍ ryanair.com-ലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. ഇതോടെ മാഡ്രിഡില്‍ നിന്ന് 16 ട്രാന്‍സ്-അത്ലാന്റിക് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ റൈന്‍എയറിലൂടെ ബുക്കിങ് നടത്താം.

എയര്‍ യുറോപ്പയ്ക്ക് അര്‍ജന്റീന, ബ്രസീല്‍, മെക്‌സിക്കോ, യു.എസ് തുടങ്ങി നിരവധി നോര്‍ത്ത്-സെന്‍ട്രല്‍-സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലേക്ക് എയര്‍ റൂട്ടുകള്‍ നിലവിലുണ്ട്. കസ്റ്റമര്‍ എക്‌സ്പിരിയന്‍സ് പ്രോഗ്രാമിന്റെ ഭാഗമായാണ് യൂറോപ്പ-റൈന്‍എയറുമായി പങ്കാളിത്വ ബിസിനസ്സിന്റെ ഭാഗമാകുന്നത്. ഇതോടെ റൈന്‍എയര്‍ കസ്റ്റമേഴ്സിനെ യൂറോപ്പാക്ക് ട്രാന്‍സ്-അത്ലാന്റിക് യാത്രയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2018-ല്‍ തങ്ങളുടെ 130 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതെന്ന് റൈന്‍എയര്‍ സി.ഇ.ഓ മൈക്കല്‍ ഓ ലേറി അഭിപ്രായപ്പെട്ടു. യുറോപ്പയുടെ ചെലവ് കുറഞ്ഞ ട്രാന്‍സ്-അത്ലാന്റിക് യാത്രകളും യാത്രക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് റൈന്‍എയര്‍ ഉറപ്പ് നല്‍കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: