2018 ഓടെ ഐറിഷ് പൊതുഗതാഗത മേഖല സുസ്ഥിര ഉര്‍ജ്ജവത്കരണത്തിലേക്ക് വഴിമാറും

കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ തടയാന്‍ അയര്‍ലണ്ടിലെ പൊതുഗതാഗത മേഖലയില്‍ സുസ്ഥിര ഊര്‍ജ്ജ പദ്ധതി ആരംഭിക്കുന്നു. അന്തരീക്ഷ മലിനീകരണം തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തമ്മില്‍ പരസ്പര ധാരണയിലെത്തിയിരുന്നു. പുനരുപയോഗ ഊര്‍ജ്ജ ക്രമത്തിലേക്ക്ക് 2020 നകം മാറിയില്ലെങ്കില്‍ വര്‍ഷത്തില്‍ 75 മില്യണ്‍ യൂറോ ഇയുവിന് പിഴ ഒടുക്കേണ്ടതായി വരും. ഇത് ഒഴിവാക്കാനാണ് അയര്‍ലണ്ടിന്റെ ശ്രമം.

സുരക്ഷിതമായ ഊര്‍ജ്ജ ഉപയോഗത്തിലേക്ക് പൊതുഗതാഗത മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് മുന്‍കൈ എടുക്കുന്നത്. ഇതോടെ ബസ് ഐറാന്‍, ഡബ്ലിന്‍ ബസ്, സ്‌കൂള്‍ ബസ്, തുടങ്ങിയവ വൈദ്യുതി, ബയോഗ്യാസ്, ഹൈബ്രിഡ്, ഇന്ധന മാതൃകയിലേക്ക് മാറും. എന്നാല്‍ സ്വകാര്യ മേഖല ഈ ഗ്രീന്‍ എനര്‍ജി രംഗത്തേക്ക് കടന്നുവരുമെന്ന സൂചന ഇതുവരെ ലഭ്യമായിട്ടില്ല. 2010 ല്‍ സുസ്ഥിര ഊര്‍ജ്ജ ഉപഭോഗത്തിലേക്ക് കടക്കാന്‍ ഡബ്ലിന്‍ ബസ് ഒരുങ്ങിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഫണ്ട് ലഭ്യമാകാത്തതിനാല്‍ താത്കാലികമായി പദ്ദഹത്തി ഉപേക്ഷിക്കപെടുകയായിരുന്നു.

പ്രകൃതി സൗഹൃദ ശൃംഖലയിലേക്ക് ഗതാഗതത്തെ മാറ്റുന്നതോടൊപ്പം ക്യാഷ്ലെസ് പേയ്മെന്റ് സംവിധാനം, പുതിയ ബസ് സ്റ്റോപ്പുകള്‍, ബസുകളെ ബ്രാന്‍ഡഡ് ആക്കി മാറ്റുക, തുടങ്ങിയ ഉദ്യമങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് പ്രഖ്യാപനം നടത്തി. നോര്‍വേ നടപ്പാക്കിയ സുസ്ഥിര വികസന മാതൃകയിലേക്ക് അയര്‍ലണ്ടിനെ മാറ്റുകയാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോര്‍വേ തലസ്ഥാന നഗരമായ ഓസ്ലോയില്‍ മെട്രോ, ട്രാം. ബസ്, തുടങ്ങിയ പൊതുഗതാഗത മേഖല പൂര്‍ണ്ണമായും ഹൈബ്രിഡ് സംവിധാനത്തിലാണ് ഒരുക്കിയിരിക്കുന്നത്. വൈദ്യുതിയിലോടുന്ന കാറുകള്‍ ഏറ്ററ്വും കൂടുതല്‍ ഉള്ളതും നോര്‍വേയിലാണ്. 2025 ആകുമ്പോഴേക്കും കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് നോര്‍വേ പ്രഖ്യാപിച്ചിരുന്നു. അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്നത് ഗതാഗത മേഖല ആയതിനാലാണ് ട്രാന്‍സ്പോര്‍ട്ട് സംവിധാനം ക്‌ളീന്‍ എനര്‍ജിയിലേക്ക് മാറ്റപ്പെടുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: