യൂണിഫോം ഡിസൈനില്‍ അശ്ലീലതയെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനില്‍ പരാതി

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് തയാറാക്കിയ യൂണിഫോമില്‍ അശ്ലീലതയെന്ന് പരാതി. കോട്ടയം ജില്ലയിലെ അരുവിത്തുറ അല്‍ഫോന്‍സാ പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. യൂണിഫോം തയാറാക്കിയത് കുട്ടികളെ അപമാനിക്കുന്ന തരത്തിലാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും കാട്ടി കോഴിക്കോട് സ്വദേശിയാണ് സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

കോട്ടയം അരുവിത്തുറ അല്‍ഫോന്‍സാ പബ്ലിക് സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് തയാറാക്കി നല്‍കിയ യൂണിഫോമില്‍ അശ്ലീലതയുണ്ടെന്നു കാട്ടി കോഴിക്കോട് സ്വദേശി നൗഷാദ് തെക്കയിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥിനികളെ അപമാനിക്കുന്ന തരത്തിലാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും സമൂഹമാധ്യമങ്ങളിലടക്കം വിഷയം ചര്‍ച്ചയായതോടെ വിദ്യാര്‍ഥികള്‍ക്ക് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ സംഭവം മാറിയിരിക്കുകയാണെന്നും പരാതിയിലുണ്ട്.

പെണ്‍കുട്ടികളുടെ യൂണിഫോം തയാറാക്കിയതിലെ പിശക് ചൂണ്ടിക്കാട്ടി രാവിലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പലരും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. യൂണിഫോം ധരിച്ചു നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രം സഹിതം പലരും പോസ്റ്റ് ചെയ്തതോടെ വ്യാപക പ്രതിഷേധമാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഉയര്‍ന്നത്. കുട്ടികളെ സമൂഹമധ്യത്തില്‍ അപമാനിക്കുന്ന തരത്തിലുള്ള നടപടി സ്വീകരിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.

എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. സംഭവത്തെക്കുറിച്ച് മാതാപിതാക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് സൂചന. ഇന്നും നാളെയും അവധി ദിവസമായതിനാല്‍ തിങ്കളാഴ്ച മാത്രമേ വിഷയത്തില്‍ ഇടപെടാനുള്ള സാഹചര്യം സ്‌കൂള്‍ അധികൃതര്‍ക്കും ലഭിക്കൂ.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: