വാഹനങ്ങളില്‍ 99 സെന്റിന് ഇന്ധനം നിറയ്ക്കാനുള്ള ഓഫര്‍; ഗ്യാസ് സ്റ്റേഷനുകളില്‍ ഗതാഗതക്കുരുക്ക്

ടോപസ് ഇന്ധനവിലയില്‍ പ്രഖ്യാപിച്ച ഓഫര്‍ നേടുന്നതിനായി ജനങ്ങള്‍ കൂട്ടത്തോടെ ഗ്യാസ് സ്‌റേഷനുകളിലേക്ക് തിരിച്ചതോടെ അയര്‍ലന്റിലെ ഗതാഗത സംവിധാനം താറുമാറായി. രാജ്യമെമ്പാടും ഒരു ഡസനോളം സ്റ്റേഷനുകളില്‍ ഒരു പരിമിത കാലയളവില്‍ മാത്രമാണ് കമ്പനി വിലക്കിഴിവ് നല്‍കിയിരിക്കുന്നത്. ഗ്യാസ് സ്റ്റേഷനുകളിലേക്കുള്ള തുറക്ക് വര്‍ധിച്ചതോടെ തിരക്ക് നിയന്ത്രിക്കുന്നതിന് ഗാര്‍ഡ രംഗത്തെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച വരെ ഓരോ ദിവസവും രാവിലെ 9 മണി മുതല്‍ 99 മിനിറ്റ് നേരത്തേക്കാണ് ഈ ഓഫറിന് പ്രാബല്യമുള്ളത്. അയര്‍ലന്‍ഡില്‍ ടോപാസിന്റെ 430 ഓളം സര്‍വീസ് സ്റ്റേഷനുകളിലെ ഏറ്റവും പുതിയ ഇന്ധന ബ്രാന്‍ഡായ മൈല്‍സ് ന്റെ പ്രചാരണാര്‍ത്ഥമാണ് ഇന്ധന വിലയിലെ ഈ വിലക്കിഴിവ്.
വിലക്കിഴിവ് ലഭ്യമാകുന്ന സ്ഥലങ്ങള്‍

Sunday, 9am for 99 minutes:

  • Topaz Stillorgan Road, Dublin South
  • Topaz Glenview, Tallaght bypass, Dublin West
  • Topaz Ballymun, Ballymun Cross, Dublin North
  • Topaz Eglington, Cabinteely, Dublin South
  • Topaz Citywest, Naas Road, Dublin West
  • Topaz Thomond, Thomondgate, Co. Limerick

Monday, 9am for 99 minutes:

  • Topaz Parkway West, Chapelizod bypass, Palmerstown
  • Topaz Kilnamanagh, Tallaght, Dublin West
  • Topaz Grange Castle, Clondalkin, Dublin West
  • Topaz Shannon, Co. Clare
Share this news

Leave a Reply

%d bloggers like this: