ഭൂമിക്കു സമാനമായ 10 ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ

ആകാശഗംഗയില്‍ ഭൂമിക്കു സമാനമായ 10 ഗ്രഹങ്ങളെ കെപ്‌ളര്‍ ദൌത്യംവഴി തിരിച്ചറിഞ്ഞതായി നാസ. കെപ്‌ളര്‍ ടെലിസ്‌കോപ് തിരിച്ചറിഞ്ഞ 219 പുതിയ ഗ്രഹങ്ങളില്‍ 10 എണ്ണം ഭൂമിക്ക് സമാനമെന്ന് വിവക്ഷിക്കാവുന്നവയാണെന്നാണ് വിലയിരുത്തല്‍. അവ മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്നത് വാസയോഗ്യമായ ഭ്രമണപഥത്തിലാണെന്നത് പുതുപ്രതീക്ഷ നല്‍കുന്നതാണ്. ഭൂമിക്കു സമാനമായ അന്തരീക്ഷവും വലുപ്പവുമുള്ള പുതിയ ഗ്രഹങ്ങളില്‍ ജീവന്റെ തുടിപ്പുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും നാസ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സൂര്യനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന പുതിയ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009ലാണ് നാസ കെപ്‌ളര്‍ ദൌത്യം ആരംഭിച്ചത്. രണ്ടു ലക്ഷത്തിലധികം നക്ഷത്രങ്ങളെ കെപ്‌ളര്‍ ടെലിസ്‌കോപ് ഇതിനോടകം വിശദമായി നിരീക്ഷിച്ചുകഴിഞ്ഞു. സൂര്യനു സമാനമായ മറ്റ് നക്ഷത്രങ്ങളുണ്ടോ വാസയോഗ്യമായ ഭ്രമണപഥമുള്ള ഗ്രഹങ്ങള്‍ നിലവിലുണ്ടോ പ്രപഞ്ചത്തില്‍ ജീവന്റെ തുടിപ്പുള്ള മറ്റ് മേഖലകളുണ്ടോ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് നാസ കെപ്‌ളര്‍ ദൌത്യത്തിലൂടെ ലക്ഷ്യമിട്ടത്.

എ എം

Share this news

Leave a Reply

%d bloggers like this: