അയര്‍ലന്റിലും സൈബര്‍ അറ്റാക്ക് ഭീഷണി നേരിടുന്നതായി NCSC

യുകെ പാര്‍ലമെന്റിലെ ഇമെയില്‍ അക്കൌണ്ടുകള്‍ സൈബര്‍ അറ്റാക്കിന് ഇരയായതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ ഐറിഷ് ഗവണ്മെന്റ് മുന്‍കരുതലുകള്‍ എടുക്കുന്നു. പാര്‍ലമെന്ററി യൂസര്‍ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ അനധികൃത ശ്രമങ്ങള്‍ നടത്തിയിരുന്നതായി ഹൌസ് ഓഫ് കോമണ്‍സിന്റെ വക്താവ് അറിയിച്ചു. അതുകൊണ്ട് തന്നെ ഏതുനിമിഷവും സൈബര്‍ അറ്റാക്ക് പ്രതീക്ഷിച്ചിരിക്കുകയാണ് അയര്‍ലണ്ട്.

അയര്‍ലന്‍ഡില്‍ ഈ ആക്രമണങ്ങളുടെ ഏതെങ്കിലും സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ദേശീയ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (NCSC) സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുവെന്നും കമ്മ്യൂണിക്കേഷന്‍സ് വിഭാഗം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏതുവിധത്തിലും രാജ്യവിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമം ഒരുഭാഗത്ത് തീവ്രമായി നടക്കുമ്പോള്‍ എങ്ങനെ ഇതിനെ ചെറുക്കാമെന്നാണ് പഠിക്കേണ്ടത്.

യു.കെ.എസ് ഉള്‍പ്പെടെയുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ സമാനമായ സംഘടനകളുമായി NCSC ബന്ധപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ സാങ്കേതിക വിവരങ്ങള്‍ ലഭ്യമാക്കുന്നത് തുടരുകയും ചെയ്യും,’ ഒരു വക്താവ് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി യുകെയുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുകയാണ് അയര്‍ലണ്ട്. പൊതുമേഖലയിലെ എല്ലാ സ്ഥാപനങ്ങളെയും ആക്രമണങ്ങളില്‍ നിന്നും സുരക്ഷിതരാക്കാനുള്ള ശ്രമത്തിലാണ് അയര്‍ലണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: