‘ഭയപ്പെടേണ്ട; ശക്തമായി മുന്നോട്ടു പോകുക; ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്’ – കേരളത്തിലെ മാലാഖമാര്‍ക്ക് ശക്തിപകര്‍ന്ന് അയര്‍ലണ്ടില്‍ നിന്ന് ഒരു ഗാനം

കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അയര്‍ലണ്ടില്‍ നിന്നും ജിംസണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഗാനം വൈറലാകുന്നു. കേരളത്തിലെ എല്ലാ നഴ്‌സുമാരെയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഞങ്ങള്‍ നിങ്ങളോടോപ്പമുണ്ട്. നിങ്ങള്‍ ഒരിക്കലും ഭയപ്പെടേണ്ട ആവശ്യമില്ല. ഇതാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം. മാന്യമായ വേതനം ലഭിക്കേണ്ടത് ഒരു വ്യക്തിയുടെ അവകാശമാണ്. നഴ്‌സിങ് എന്നത് ഒരു വ്യക്തിക്ക്, അവരുടെ ചുമതലകള്‍ക്കപ്പുറത്തേക്ക് പ്രവര്‍ത്തിക്കാന്‍ പിന്തുണ നല്‍കുന്ന ഒരു തൊഴില്‍ മേഖലയാണ്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ ആദരിക്കുന്നു. ഏതു സാഹചര്യത്തിലും ഞങ്ങള്‍ നിങ്ങളോടോപ്പമുണ്ടാകും. മനോഹരമായ ഈ ഗാനത്തിലൂടെ ജിംസണ്‍ വിളിച്ച് പറയുന്നു. ഡബ്ലിനിലെ മൗണ്ട് കാര്‍മ്മല്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ അസ്മിന്‍സ്ട്രേറ്ററാണ് ജിംസണ്‍ ജെയിംസ്.

നഴ്‌സ് സമരം ശക്തമായി മുന്നേറുമ്പോള്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും അവര്‍ക്ക് പിന്തുണ വര്‍ധിക്കുകയാണ്. സാധാരണ തൊഴിലാളികള്‍ക്കുപോലും 800 മുതല്‍ 1000 രൂപ വരെ പ്രതിദിനം വേതനം ലഭിക്കുമ്പോള്‍ നേഴ്സുമാര്‍ക്ക് ലഭിക്കുന്നത് പരമാവധി 350 രൂപയാണ്. ഇതുമൂലം, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നേഴ്സുമാര്‍ പെടാപ്പാട് പെടുകയാണ്.

സ്വകാര്യ ആശുപത്രികള്‍ പലപ്പോഴും നേഴ്സിങ്ങ് ചാര്‍ജിനത്തില്‍ രോഗിയില്‍നിന്ന് പ്രതിദിനം 500 മുതല്‍ 3000 രൂപ വരെ ഈടാക്കുമ്പോഴാണ് തുച്ഛവേതനം നല്‍കി നേഴ്സുമാരെ കബളിപ്പിക്കുന്നത്. സുപ്രീം കോടതി നിര്‍ദേശിച്ച കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് നല്‍കേണ്ട മിനിമം വേതനമായ 20,000 രൂപ പോലും പ്രതിമാസം നല്‍കാന്‍ സ്വകാര്യ ആശുപത്രി മാനേജ് മെന്റുകള്‍ തയ്യാറാവുന്നില്ല. സ്വകാര്യ ആശുപത്രി മാനേജ് മെന്റുകളുടെ ഈ കൊടിയ ചൂഷണം അവസാനിപ്പിക്കാനാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ സമരത്തിന് ആഹ്വാനം ചെയ്തത്.

എ എം

Share this news

Leave a Reply

%d bloggers like this: