യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള സാഹചര്യമില്ലെന്ന് ലിയോ വരേദ്കര്‍

ഡബ്ലിന്‍: ഇ.യു വില്‍ നിന്നും വിട്ടകലുന്ന തീരുമാനം അയര്‍ലന്‍ഡ് ഒരിക്കലും കൈകൊള്ളില്ലെന്നു പ്രധാനമന്ത്രി ലിയോ വരേദ്കര്‍. യു.കെ ആസ്ഥാനമായ തിങ്ക്-ടാങ്കിലൂടെ ഐറിഷ് അംബാസിഡര്‍ റീ ബെസ്റ്റ്‌സിന്റെ വീക്ഷണത്തോടു പ്രതീകരിക്കുകയായിരുന്നു അദ്ദേഹം. യു.കെ യോടൊപ്പം അയര്‍ലന്‍ഡ് ചേര്‍ന്ന് നിന്നാല്‍ യൂണിയനില്‍ നില്‍ക്കുന്നതിനേക്കാള്‍ നേട്ടം ഉണ്ടായേക്കാമെന്ന ബെസ്റ്റ്‌സിന്റെ വീക്ഷണത്തോടു അയര്‍ലണ്ടിന്റെ നിലപാട് വ്യക്തമാക്കുന്നതിനിടയിലാണ് ലിയോ ഇക്കാര്യം പരാമര്‍ശിച്ചത്. വ്യാപാരം, കൃഷി, ഫ്രീ ട്രേഡ് ഏരിയ തുടങ്ങിയ മേഖലകളില്‍ ബ്രക്സിറ്റ് അയര്‍ലന്‍ഡിന് മേല്‍ ഏല്പിക്കുന്ന ആഘാതം കടുത്തതായിരിക്കുമെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണ് നയതന്ത്രജ്ഞനായ ബെസ്റ്റ്‌സ് ഈ ഒരു വാദവുമായി മുന്നോട്ട് വന്നത്.

അയര്‍ലണ്ടിലെ ഒരു വിഭാഗം നയതന്ത്ര ഉദ്യോഗസ്ഥര്‍ ഐറിഷ് അംബാസിഡറുടെ വാദത്തെ പൂര്‍ണമായും തള്ളിയിരുന്നു. യൂണിയനിലും ബ്രസ്റ്റ്‌സ് ന്റെ അഭിപ്രായം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വ്യാപാര കരാറുകളും മറ്റു നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുന്നതോടെ യൂണിയന്‍ അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ബ്രക്സിറ്റിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന രാജ്യം അയര്‍ലന്‍ഡ് തന്നെയായിരിക്കും. എന്നാല്‍ പ്രതിസന്ധികള്‍ എത്ര കടുത്തതായാലും അത് നേരിടുമെന്ന് തന്നെയാണ് വരേദ്കര്‍ നല്‍കുന്ന സൂചന. യൂണിയനില്‍ ബന്ധം തുടരാന്‍ ഐറിഷുകാര്‍ ആഗ്രഹിക്കുന്നുണ്ട് അതിനാല്‍ അത് തുടരുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി ഇ.യു വിഷയത്തില്‍ തന്റെ നയം വ്യക്തമാക്കി.
എ എം

Share this news

Leave a Reply

%d bloggers like this: