അയര്‍ലണ്ടിലെ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് അഗ്‌നിശമന സംവിധാന പരിശോധന ആരംഭിച്ചു

അഗ്‌നിശമന സംവിധാങ്ങള്‍ ശക്തമല്ലാത്ത 26 കെട്ടിട ഉടമകള്‍ക്ക് 1981 -ലെ ഫയര്‍ സര്‍വീസസ് നിയമം അനുസരിച്ച് ഫയര്‍ ഓഫീസര്‍മാര്‍ നോട്ടീസ് നല്‍കി. ഒട്ടും സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍ക്കാണ് നോട്ടീസ് നാക്കപ്പെട്ടത്. ഫയര്‍ അലാം, എമര്‍ജന്‍സി ലൈറ്റിങ്, വായു പ്രവാഹമില്ലാത്ത മുറികള്‍ തുടങ്ങിയ സംവിധാങ്ങള്‍ സുരക്ഷിതമല്ലാത്ത ബില്‍ഡിങ് ഉടമകള്‍ ഉടന്‍ തന്നെ പ്രശ്‌നം പരിഹരിച്ച ശേഷം മാത്രമേ താമസത്തിനായി വിട്ടു നല്‍കാവൂ എന്നും നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും നടന്ന പരിശോധനയില്‍ സുരക്ഷാ മാനദണ്ഡമില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് ഡബ്ലിനില്‍ നിന്നുമാണ്. ലോത്ത് കൗണ്ടിയില്‍ 6 നോട്ടീസുകള്‍ നല്‍കിയപ്പോള്‍ കില്‍കെന്നിയില്‍ 8 നോട്ടീസുകള്‍ നല്‍കിയതായി ഫയര്‍ സേഫ്റ്റി വിഭാഗം അറിയിച്ചു. വെസ്റ്റ് മീത്തിലും രണ്ട് നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. സ്ലിഗൊ, മോനാഗന്‍, ലോയിഡ്‌സ്, ലോങ്ഫോര്‍ഡ്, റോസ് കോമണ്‍ എന്നീ കൗണ്ടികളില്‍ സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തിയിട്ടില്ല.

രാജ്യത്ത് വലതും ചെറുതുമായ 200 -ല്‍ പരം അഗ്‌നിബാധ വാര്‍ത്തകള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആളപായങ്ങള്‍ ഉണ്ടായില്ലെങ്കിലും പലപ്പോഴും വന്‍ ആപത്തില്‍ നിന്നും താമസക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു വരികയായിരുന്നു. ലണ്ടനില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് അയര്‍ലണ്ടിലെ സുരക്ഷാ വര്‍ധിപ്പിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ അഗ്‌നി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. 6 നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കാണ് ആദ്യ ഘട്ട പരിശോധനയില്‍ പ്രാധാന്യം നല്‍കി വരുന്നത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാത്ത കെട്ടിടങ്ങള്‍ താമസത്തിന് നല്‍കിയാല്‍ കെട്ടിട ഉടമ നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരും.

 
എ എം

Share this news

Leave a Reply

%d bloggers like this: