അയര്‍ലന്റിലെ കാര്‍ സീറ്റുകളില്‍ 80 ശതമാനവും ശരിയായ രീതിയിലല്ല ഉറപ്പിച്ചിരിക്കുന്നതെന്ന് റോഡ് സുരക്ഷ അതോറിറ്റി

അയര്‍ലണ്ടിലെ 80% കാറുകളിലെയും കുട്ടികളുടെ സീറ്റുകള്‍ ഉള്‍പ്പെടെ തെറ്റായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് റോഡ് സുരക്ഷാ അതോറിറ്റിയുടെ മുന്നറിയിപ്പ്. കുട്ടികളുടെ കാര്‍ സീറ്റുകള്‍ കൃത്യമാണോ എന്ന് പരിശോധിക്കുന്നതിനായി റോഡ് സുരക്ഷാ വിഭാഗം രാജ്യമെമ്പാടും ക്യാംപെയ്ന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ 10,000 ത്തോളം കാര്‍ സീറ്റുകള്‍ അധികൃതര്‍ പരിശോധിക്കും.

അഞ്ച് സീറ്റുകളില്‍ നാലും പുനഃക്രമീകരിക്കേണ്ടതായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇതില്‍ രണ്ട് ശതമാനം സീറ്റുകളും അപകടകരമായ അവസ്ഥയിലാണ് ഉറപ്പിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാനായി എല്ലാ മാസവും കാര്‍ സീറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് റോഡ് സേഫ്റ്റി പ്രൊമോഷന്‍ ഓഫീസര്‍ ഐസ്ലിംഗ് ലിയോനാര്‍ഡ് പറഞ്ഞു

സേഈറ്റുകള്‍ക്ക് വലിയ മാറ്റം ആവശ്യമുണ്ടെങ്കില്‍ അതിനര്‍ത്ഥം അപകടസമയത്ത് ഈ സീറ്റിലിരിക്കുന്ന നിങ്ങളുടെ കുഞ്ഞിന് വലിയ പ്രത്യാഘാതം ഉണ്ടാകാന്‍ സാധ്യതയുണെന്നാണ്. ചെറിയ ക്രമപ്പെടുത്തലുകള്‍ മാത്രം ആവശ്യമുള്ള സീറ്റുകളും ഉണ്ട്. മറ്റൊന്ന് കാറിന് അനുയോജ്യമല്ലാത്ത സീററുകളാണ്. അവസാനത്തേത് അനാവശ്യമായ സീറ്റുകള്‍. ഇവയൊക്കെ അപകടം ക്ഷണിച്ച് വരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ പേരും കാര്‍ സീറ്റുകള്‍ ഉറപ്പിക്കുമ്പോള്‍ ഭംഗിക്കായിരിക്കും പ്രാമുഖ്യം കൊടുക്കുന്നത്. എന്നാല്‍ അതോടൊപ്പം അതിന്റെ സുരക്ഷയെപ്പറ്റി എല്ലാ മാസവും ശരിക്കും പരിശോധന നടത്തുകയും വേണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് സീറ്റിന്റെ ഘടനയും സീറ്റ് ബെല്‍റ്റും ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. സീറ്റുകള്‍ ഉറപ്പിച്ച് കഴിഞ്ഞാല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് അത് മതിയാകുമെന്ന് വിചാരിക്കുന്നവരും ഉണ്ട്. മറ്റ് ചിലര്‍ ഒരു കാര്‍ വിദഗ്ദന്‍ ഉറപ്പിച്ച സീറ്റ് പിന്നീട് ക്രമീകരിക്കരുതെന്ന് വിശ്വസിക്കുന്നു.

അതേസമയം ഓരോ സമയവും വാഹനത്തിനനുസരിച്ച് കുഞ്ഞുങ്ങളുടെ സീറ്റുകള്‍ ക്രമീകരിക്കേണ്ടതുണ്ട്. അയഞ്ഞ സീറ്റിനൊപ്പം വാഹനമോടിക്കുന്നത് നല്ല ശീലമല്ല. അതിലൂടെ ഗതാഗത നിയമം ലംഘിക്കുകയാണെന് അധികൃതര്‍ വ്യക്തമാക്കുന്നു. ‘150cm അല്ലെങ്കില്‍ 4ft 11inch ഉള്ളതും 36 കിലോയ്ക്ക് താഴെയുള്ളതുമായ കുട്ടികള്‍ക്ക് കര്‍ശനമായി ചൈല്‍ഡ് സീറ്റ് ഉപയോഗിക്കണം എന്നാണ് നിയമം പറയുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: