ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തില്‍ ഉത്തര കൊറിയക്കെതിരെ സൈനീക നടപടിക്ക് മടിയില്ലെന്ന് അമേരിക്ക

ലോക രാജ്യങ്ങളെ വെല്ലുവിളിച്ചുകെണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച ഉത്തര കൊറിയന്‍ നടപടിക്കെതിരെ അമേരിക്കയുടെ താക്കീത്. ഐക്യരാഷ്ട്ര സഭയില്‍ നടന്ന സമ്മേളനത്തിലാണ് അമേരിക്കയുടെ താക്കീത്. മൂര്‍ച്ചയേറിയ സൈനീക നടപടിയാണ് ഉത്തര കൊറി്യ മിസൈല്‍ വിക്ഷേപണ നടപടിയിലൂടെ കാണിച്ചത്. ഇതിനെതിരെ സൈനീക നടപടി സ്വീകരിക്കാന്‍ പോലും തങ്ങള്‍ക്ക് മടിയില്ലെന്ന് അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ യുഎന്‍ന്നില്‍ വ്യക്തമാക്കി.

ഉത്തര കൊറിയയെ പിന്‍തുണക്കുന്ന ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങളുടെ നടപടിയെയും അമേരിക്ക രൂക്ഷമായി വിമര്‍ശിച്ചു. മിസൈല്‍ വിക്ഷേപണത്തെ അപലപിക്കണം ഈ രാജ്യങ്ങള്‍ തയ്യാറായില്ലെന്നും ഹാലെ പറഞ്ഞു. സ്വയം പ്രതിരോധിക്കാനും സഖ്യ രാജ്യങ്ങളെ സംരക്ഷിക്കാനും തങ്ങള്‍ പൂര്‍ണ സജ്ജരാണെന്നും ഹാലെ കൂട്ടിച്ചേര്‍ത്തു.

ഉത്തര കൊറിയ വിക്ഷേപിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അമേരിക്കകുള്ള സ്വതന്ത്രദിന സമ്മാനമാണെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അലസ്‌ക വരെയോ അമേരിക്കയുടെ പ്രധാന ഭാഗങ്ങള്‍ വരെയോ മിസൈലുകള്‍ക്ക് എത്താന്‍ സാധിക്കുമെന്നാണ് മിസൈല്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ മിസൈല്‍ ലോകത്ത് എവിടെ വരെ എത്താന്‍ കഴിയുമെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. സംഭവത്തെ തുടര്‍ന്ന് അടിയന്തര യോഗം വിളിക്കണമെന്ന് അമേരിക്ക യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് നടന്ന യോഗത്തിലാണ് അമേരിക്ക ഉത്തര കൊറിയക്ക് താക്കീത് നല്‍കിയത്

വടക്കന്‍ പ്യോംഗാങ്ങിലെ ബാങ്കിയൂണില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതെന്ന് ദക്ഷിണ കൊറിയന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലക്കുള്ളിലേക്കാണ് പതിച്ചതെന്ന് ജപ്പാന്‍ വിദേശ കാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. അമേരിക്കയും ദക്ഷിണകൊറിയയും തമ്മില്‍ നടന്ന ഉച്ചകോടിക്ക് ശേഷം, ഉത്തരകൊറിയയുടെ നിലപാടിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. പ്രകോപനമുണ്ടായാല്‍ ആണവായുധം ഉപയോഗിക്കുമെന്ന് ഇതിന് മുന്‍പും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയുടെയോ അമേരിക്കയുടെ സഖ്യകക്ഷികളുടെയോ നേര്‍ക്കുള്ള ഉത്തര കൊറിയയുടെ ഏത് ആക്രമണത്തേയും ശക്തമായി നേരിടുമെന്നും, ആണവായുധം പ്രയോഗിക്കുകയാണെങ്കില്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്ന് യുഎസും ഉത്തരകൊറിയയക്ക് മറുപടി നല്‍കിയിരുന്നു.

യു എന്‍ അടക്കം ലോകരാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന്, ഉത്തരകൊറിയയും അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. ഇതേത്തുടര്‍ന്ന് കൊറിയന്‍ മേഖലയില്‍ യുഎസ് ആണവ പോര്‍മുനകള്‍ വിന്യസിക്കുകയും ചെയ്തിരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: