M20 വാണിജ്യ റൂട്ടിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ച് ചേംബര്‍ ഓഫ് കൊമേഴ്സ്

 

കോര്‍ക്ക്: കോര്‍ക്ക്-ലീമെറിക് നഗരങ്ങളെ ബന്ധിച്ചുകൊണ്ടുള്ള സാമ്പത്തിക ഇടനാഴി എന്നറിയപ്പെടുന്ന M20 ഗതാഗത റൂട്ട് താമസിക്കുന്തോറും വാണിജ്യ മേഖലക്ക് അത് കനത്ത തിരിച്ചടിയാകുമെന്ന് ബിസിനസ്സ് ഗ്രൂപ്പുകള്‍. ഡബ്ലിന്‍ നഗരത്തിന്റെ വളര്‍ച്ച കോര്‍ക്ക്-ലീമെറിക്ക് നഗരങ്ങള്‍ക്കും M20 പാത യാഥാര്‍ഥ്യമാകുന്നതോടെ കൈവരിക്കാന്‍ കഴിയുമെന്ന് കോര്‍ക്ക്-ലീമെറിക് ചേംബര്‍ ഓഫ് കൊമേഴ്‌സും അഭിപ്രായപ്പെട്ടു. ഇരു നഗരങ്ങളെയും വാണിജ്യപരമായി ഉയര്‍ത്തുന്നതോടൊപ്പം തന്നെ തൊട്ടടുത്ത നഗരപ്രദേശങ്ങളിലും വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശേഷിയുള്ളതാണ് ഈ റൂട്ട്.

2010 -ല്‍ അനുമതി ലഭിച്ച പദ്ധതിക്ക് ഫണ്ടിങ് അനുവദിക്കാത്തതിനാല്‍ പദ്ധതി നീണ്ടു പോകുന്നതിനെതിരെ ശക്തമായ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. വാണിജ്യ താത്പര്യത്തില്‍ ഉപരി M20 ഗതാഗത പാത തുറന്നാല്‍ അത് പ്രതിവര്‍ഷം 118 അപകടങ്ങള്‍ ഇല്ലാതാക്കും; കൂടാതെ ബ്ലാര്‍ണിയും പാട്രിക്സ്സ്വെല്ലും തമ്മിലുള്ള ദൂരം 16 മിനിറ്റായി കുറയും. ചുറ്റിവളഞ്ഞ് വരേണ്ട പല റൂട്ടുകളിലും വളരെ എളുപ്പത്തില്‍ എത്തിച്ചേരാനും കഴിയും. എല്ലാത്തിനുമുപരി പ്രതിദിനം ഗതാഗതക്കുരുക്കില്‍ ഏര്‍പ്പെടുന്ന സമയം യാത്രക്കാര്‍ക്ക് ലഭിക്കാനും കഴിയും.

കോര്‍ക്ക്, ലിമെറിക് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ട് പ്രകാരം 4,000 മുതല്‍ 5,400 വരെ പുതിയ തൊഴിലുകള്‍ M20 മോട്ടോര്‍വേയിലൂടെ സഹായകമാകും. ഇത് 128 മില്യണ്‍ യൂറോ ഖജനാവിന് നല്‍കും. രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന M20 മോട്ടോര്‍വേ പദ്ധതിയെ മുന്‍പന്തിയില്‍ കൊണ്ടുവരാന്‍ ധനകാര്യമന്ത്രി പാസ്‌ക്കല്‍ ഡോനഹോ പദ്ധതിയിടുന്നുണ്ട്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: