കേരളത്തില്‍ അടിസ്ഥാന ശമ്പളതിനു വേണ്ടി സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയും ആയി ക്രാന്തിയും

അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ആയി സമരം ചെയ്യുന്ന യു എന്‍ എ യും ഐ എന്‍ എയും ഉള്‍പ്പെടുന്ന സംഘടനകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ക്രാന്തിയും. കഴിഞ്ഞ ദിവസം കൂടിയ ക്രാന്തി കമ്മറ്റി ആണ് സമരം തുടരുന്ന നഴ്‌സുമാരെ പിന്തുണക്കാന്‍ തീരുമാനം എടുത്തത്. അസംഘടിത തൊഴില്‍ മേഖലയായ പ്രൈവറ്റ് മേഖലയിലെ നഴ്‌സ്മാരെ സംഘടിപ്പിച്ചു സമരം മുന്നോട്ടു നയിക്കുന്ന സംഘടനകളെ ക്രാന്തി പ്രത്യേകം അഭിനന്ദിച്ചു. ഇത്തരത്തില്‍ അസംഘടിതരായി നില്‍ക്കുന്ന പ്രൈവറ്റ് സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പെടെ ചൂഷണം ചെയ്യപ്പെടുന്ന ധാരാളം തൊഴില്‍ മേഖലകളില്‍ കേരളത്തില്‍ ഇന്നും നിലവില്‍ ഉണ്ട്. ഇതെല്ലാം ചൂണ്ടി കാട്ടിയും നഴ്‌സുമാരുടെ സമരം ഒത്ത് തീര്‍പ്പാക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ടും കേരള മുഖ്യമന്ത്രിക്കും തൊഴില്‍ മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതികള്‍ അയക്കാനും തീരുമാനം എടുത്തു.

അടിസ്ഥാന ശമ്പളം ആയി നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ചത് 17000 രൂപ(ശരാശരി 20860)ആണ്. അത് അപരാപത്യം ആണ് എന്ന് ചൂണ്ടി കാട്ടിയും എല്ലാ വിഭാഗം ആശുപത്രിയിലും 20000 രൂപ അടിസ്ഥാന ശമ്പളം എന്നാവശ്യവും മുന്നോട്ടു വച്ചാണ് സംഘടനകള്‍ സമരം തുടരുന്നത്.കൊള്ളലാഭവും ചൂഷണവും മുഖമുദ്രയാക്കിയ സ്വകാര്യമാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യമാണ് നാളിതുവരെയും നഴ്‌സുമാര്‍ക്ക്കും മറ്റു ആശുപത്രി സ്റ്റാഫുകള്‍ക്കും ജീവിക്കാന്‍ ഉതകുന്ന ശമ്പളം നിഷേധിച്ചത്.

മുന്‍കാലങ്ങളില്‍ നഴ്‌സുമാരുടെ സമരത്തെ മാനേജ്‌മെന്റുകള്‍ ഗുണ്ടകളെ ഇറക്കി അടിച്ചമര്‍ത്താന്‍ നോക്കിയപ്പോള്‍ നോക്കുകുത്തിയായി നിന്ന സര്‍ക്കാരിന് പകരം നഴ്‌സുമാരുടെ ആവശ്യങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ജനകീയ സര്‍ക്കാരാണിപ്പോള്‍ അധികാരത്തിലുള്ളത് എന്നത് സമരം ചെയ്യുന്ന നഴ്‌സുമാരുടെ കരങ്ങള്‍ക്ക് ശക്തി പകരും എന്ന് ക്രാന്തി പ്രത്യാശ പ്രകടിപ്പിച്ചു.എല്ലാ തൊഴില്‍ സമരങ്ങളെയും തമസ്‌കരിച്ചും കള്ള വാര്‍ത്തകള്‍ നിര്‍മ്മിച്ചും പൊതുജനത്തെ തൊഴില്‍ സമരത്തിന് എതിരാക്കുന്ന പതിവ് രീതിയുമായി എത്തുന്ന മാധ്യമങ്ങള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയയുടെ എല്ലാ സാധ്യതായും ഉപയോഗപ്പെടുത്തണം എന്നും ക്രാന്തി പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു .പ്രവാസാ ലോകത്തു നിന്ന് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഉള്ള എല്ലാം പിന്തുണയും സഹകരണവും പ്രചാരണവും നടത്തുവാനും ക്രാന്തി തീരുമാനം എടുത്തു

Share this news

Leave a Reply

%d bloggers like this: