SUSI ഗ്രാന്‍ഡ് ലഭിക്കാന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നാളെ

ഡബ്ലിന്‍: തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ആവശ്യങ്ങള്‍ക്ക് ലഭിക്കുന്ന ഗ്രാന്റിന് അപേക്ഷ നല്‍കേണ്ട അവസാന ദിവസം നാളെ കൂടി. ഒരു ലക്ഷത്തോളം അപേക്ഷകളാണ് നിലവില്‍ ലഭിച്ചിരിക്കുന്നതെന്നു SUSI കമ്മ്യുണിക്കേഷന്‍ ഹെഡ് ഗ്രഹാം ഡോയല്‍ വ്യക്തമാക്കി. ലഭിച്ചിരിക്കുന്ന 50 ശതമാനം അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കി 41 ,000 വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്‍ഡ് അനുവദിച്ചു കഴിഞ്ഞു. ജൂലൈ 13 നു മുമ്പ് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും മുന്‍ഗണന.

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് SUSI ഗ്രാന്റിന്റെ വെബ്സൈറ്റ് പരിശോധിച്ച് അപേക്ഷ നല്‍കാനുള്ള മാനദണ്ഡങ്ങള്‍ മനസിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഈ വര്‍ഷം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്‍ഡ് അനുവദിക്കാനുള്ള തീരുമാനത്തിലാണ് SUSI കമ്മ്യൂണിക്കേഷന്‍. നിശ്ചിത മെറിറ്റ് നിര്‍ണയിച്ച് സമര്‍ത്ഥരായ ആക്കാദമിക് വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാതെ തന്നെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് SUSI ഗ്രാന്റ്.

ലീവിംഗ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ അവരുടെ പരീക്ഷ ഫലം ലഭ്യമാകുന്നതുവരെ കാത്തിരിക്കരു തെന്ന് അധികൃതര്‍ അറിയിച്ചു. www.susi.ie എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അവലോകനം ചെയ്യാവുന്നതും ഗ്രാന്റിനായി അപേക്ഷിക്കാവുന്നതാണ്.

 
എ എം

Share this news

Leave a Reply

%d bloggers like this: