ഡബ്ലിനിലെ ഫോസ്റ്റര്‍ കെയര്‍ സര്‍വീസ് പൂട്ടിക്കാന്‍ ഹിക്ക ഉത്തരവിട്ടു

ഡബ്ലിന്‍: ദീര്‍ഘകാലത്തേക്ക് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്ന ഫോസ്റ്റര്‍ കെയര്‍ സര്‍വീസിന് ഹിക്കയുടെ വിമര്‍ശനം. ഡബ്ലിന്‍ ആസ്ഥാനമായ ഫ്രഷ് സ്റ്റാര്‍ട്ട് ഫോസ്റ്റര്‍ കെയര്‍ സര്‍വീസ് അടച്ചുപൂട്ടാനാണ് ഉത്തരവിട്ടിരിക്കുന്നത്. പ്രസ്തുത സര്‍വീസിലെ പരിശോധനയില്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ അഭാവം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ കര്‍ശന നടപടി.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡബ്ലിനിലെ ഈ സ്ഥാപനം നിരന്തരമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഹിക്ക നല്‍കിയ നോട്ടീസ് പരിഗണിക്കാതിരുന്ന സ്ഥാപനം മുന്നറിയിപ്പുകള്‍ മുഴുവന്‍ അവഗണിച്ചതിന്റെ ഫലമാണ് ഈ അടച്ചുപൂട്ടലിലെത്തിയത്. ഇവിടെയുള്ള 9 കുട്ടികളെ ജൂലൈ അവസാനത്തോടെ ടെസ്ല ഫാമിലി ആന്‍ഡ് ചൈല്‍ഡ് കെയര്‍ ഏറ്റെടുത്തേക്കും.

കുഞ്ഞുങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും പരിചരണം നിഷേധിക്കപെടുന്നതിനെതിരെ ഫോസ്റ്റര്‍ സര്‍വീസിന് നേരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച രാജ്യത്തെ മുഴുവന്‍ കേന്ദ്രങ്ങളിലും പരിശോധന കര്‍ക്കശമാക്കിക്കഴിഞ്ഞു. പരിചരണം ലഭിക്കാത്തവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്നുവെന്നു ഇവരില്‍ നിന്നും തന്നെ നേരിട്ട് ചോദിച്ചറിഞ്ഞ ശേഷമാണ് അടച്ചുപൂട്ടല്‍ നടപടിയിലേക്കെത്തിയിരിക്കുന്നത്.
എ എം

Share this news

Leave a Reply

%d bloggers like this: