ഡൈവിംഗിനിടയിലെ ഫോണ്‍ ഉപയോഗം; യൂറോപ്പില്‍ ഏറ്റവും മുന്‍പന്തിയില്‍ ഐറിഷ് ഡ്രൈവര്‍മാര്‍

അശ്രദ്ധമായി ഡ്രൈവിംഗ് ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഐറിഷ് ഡ്രൈവര്‍മാര്‍ ഏറ്റവും മുന്‍പന്തിയിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഡ്രൈവിംഗ് സമയത്ത് ഫോണ്‍ വിളിക്കുന്നതിലും സോഷ്യല്‍ മീഡിയ പരിശോധിക്കുകയും ചെയ്യുന്നതില്‍ ഐറിഷ് ഡ്രൈവര്‍മാര്‍ യൂറോപ്പിലെ ഏറ്റവും താഴ്ന്ന നിലവാരം പുലര്‍ത്തുന്നതായി ഇപ്‌സോസ് മോറി നടത്തിയ സര്‍വ്വേ കണ്ടെത്തി.

അയല്‍ രാജ്യമായ ബ്രിട്ടനുമായി താരതമ്യം ചെയ്യുമ്പോള്‍ ഐറിഷ് ഡ്രൈവര്‍മാര്‍ വളരെ മോശം ആണെന്ന് സമ്മതിക്കേണ്ടി വരും. യുകെയില്‍ 13 ശതമാനം പേര്‍ ഡ്രൈവിങിനിടയില്‍ മൊബൈലില്‍ മെസേജുകള്‍ അയക്കുമ്പോള്‍ അയര്‍ലണ്ടില്‍ ഇത് 26 ശതമാനം ആണ്. 45 ശതമാനം ഐറിഷ് ഡ്രൈവര്‍മാര്‍ ഹാന്‍ഡ് ഫ്രീ കിറ്റ് ഉപയോഗിക്കാതെ ഡ്രൈവിങിനിടയില്‍ ഫോണില്‍ സംസാരിക്കുന്നവരാണ്. യു കെയില്‍ ഇത് 20 ശതമാനത്തില്‍ താഴെ മാത്രമാണ്. ഇത്തരം ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് അയര്‍ലന്‍ഡില്‍ പെനാല്‍റ്റി പോയിന്റുകളും 60 യൂറോയുടെ ഒരു നിശ്ചിത പിഴയും ഇടാക്കാറുണ്ട്.

15 ശതമാനം ഐറിഷ് ഡ്രൈവര്‍മാര്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിനോ പോസ്റ്റുചെയ്യുന്നതിനോ ഡ്രൈവിങ്ങിനിടെ സമയം കണ്ടെത്തുന്നതായി സര്‍വ്വേ കണ്ടെത്തി. ബ്രിട്ടനിലെ 7 ശതമാനം എന്നതിന്റെ ഇരട്ടിയാണ് ഇത്. ഏഴ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ സര്‍വെയില്‍ അയര്‍ലന്റിലേക്കാള്‍ കൂടുതലായി ഇറ്റലിയിലെ ഡ്രൈവര്‍മാരാണ് വാഹനമോടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ഉപോയോഗിക്കുന്നവര്‍(17 ശതമാനം). ഡ്രൈവിങിനിടയിലെ ശ്രദ്ധ തെറ്റിക്കുന്നതില്‍ കാറിനു പുറകിലുള്ള കുട്ടികള്‍ പോലുള്ള യാത്രക്കാര്‍ പങ്ക് വഹിക്കുന്നതായി 43 ശതമാനം ഐറിഷ് ഡ്രൈവര്‍മാര്‍ സമ്മതിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ് ഇത്.
ഇ എം

Share this news

Leave a Reply

%d bloggers like this: