സ്‌കൂള്‍ കാലം ആരംഭിക്കുമ്പോള്‍ ആശങ്ക ഒഴിയാതെ രക്ഷിതാക്കള്‍

ഡബ്ലിന്‍: കുട്ടികളുടെ പഠന ചെലവ് താങ്ങാന്‍ കഴിയാതെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് പല രക്ഷിതാക്കളും. ദിനം പ്രതി വര്‍ദ്ധിക്കുന്ന സ്‌കൂള്‍ ചെലവുകള്‍ ഇവര്‍ക്ക് എന്നും ഒരു പേടി സ്വപ്നം ആയി മാറുകയാണ്. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ബര്‍ണാഡോസ് നടത്തിയ സര്‍വേയിലാണ് കുട്ടികളുടെ വിദ്യാഭ്യാസം രക്ഷിതാക്കളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ വിശദമാക്കുന്നത്.

പ്രൈമറി തലത്തില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് 85 യൂറോ ഒരു വര്‍ഷത്തെ പഠന ചെലവ് ഉണ്ടാകുമ്പോള്‍ സെക്കണ്ടറി തലത്തില്‍ ഒരു കുട്ടിക്ക് പുസ്തകങ്ങള്‍ക്ക് വേണ്ടി 275 യൂറോയും മൊത്തം സ്‌കൂള്‍ പഠന ചെലവുകള്‍ 800 യൂറോയും കടക്കും. പ്രൈമറി സ്‌കൂള്‍ തലത്തില്‍ കുട്ടികള്‍ക്ക് വാടകക്രമത്തില്‍ പഠനോപകാരങ്ങള്‍ ലഭിക്കുന്നത് സ്‌കൂള്‍ ചെലവ് കുറക്കാന്‍ സഹായിക്കുന്നു. എന്നാല്‍ സെക്കണ്ടറി തലത്തില്‍ രക്ഷിതാക്കള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് സര്‍വേ ഫലം തെളിയിക്കുന്നത്.

വിദ്യാഭ്യാസ ചെലവുകള്‍ക്ക് 103 മില്യണ്‍ യൂറോയെങ്കിലും നിക്ഷേപിച്ചാല്‍ രക്ഷിതാക്കള്‍ക്ക് നേരിടുന്ന പ്രതിസന്ധി ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: